Loading ...

Home National

ജോസ്.കെ.മാണി രാജിവച്ച സീറ്റിലേക്ക് രാജ്യസഭ തിരഞ്ഞെടുപ്പ് 29 ന്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും.ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണലും അതേ ദിവസം നടക്കും.നവംബര്‍ 9 ന് വിജ്ഞാപനം ഇറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പണം നവംബര്‍ 16നാണ് നടക്കുക. ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, വി.ആര്‍. സുനില്‍ കുമാര്‍, ജോബ് മൈക്കിള്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്.

Related News