Loading ...

Home National

കൊവിഡ് കാലത്ത് റദ്ദാക്കിയ എയര്‍ഇന്ത്യ വിമാന ടിക്ക‌റ്റുകളുടെ പകരം ടിക്കറ്റ് കാലാവധി ഡിസംബര്‍ 31 വരെ

ന്യൂഡല്‍ഹി: കൊവി‌ഡ് കാലത്ത് റദ്ദാക്കിയ എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളുടെ ടിക്ക‌റ്റിന് പകരമുള‌ള ടിക്ക‌റ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെയെന്ന് അധികൃതര്‍ അറിയിച്ചു.

ഈ ടി‌ക്കറ്റുകള്‍ ഡിസംബര്‍ 31നകം യാത്രക്കാര്‍ ഉപയോഗിച്ചിരിക്കണം. ടി‌ക്കറ്റ് തുകയുടെ അധികം വരുന്ന തുക യാത്രക്കാര്‍ നല്‍കുകയും വേണം. എന്നാല്‍ ട്രാവല്‍ വൗച്ചറുകള്‍ ലഭിച്ചവര്‍ ആവശ്യപ്പെട്ടാല്‍ അതിന്റെ കാലാവധി നീട്ടിനല്‍കും. യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ എയര്‍ ഇന്ത്യയുടെ കസ്‌റ്റമര്‍ സപ്പോര്‍ട്ടിലേക്ക് മെയിലയച്ചാല്‍ കാലാവധി നീട്ടിനല്‍കും.

ടിക്ക‌റ്റ് റദ്ദാക്കിയാല്‍ ക്യാന്‍സലേഷന്‍ തുക കിഴിച്ച്‌ ബാക്കി തുകയാണ് ലഭിക്കുക. വ്യക്തികളായും ട്രാവല്‍ ഏജന്‍സിയായും ടിക്ക‌റ്റ് എടുത്തവരില്‍ ട്രാവല്‍ ഏജന്‍സി വഴിയുള‌ള 15 ശതമാനത്തോളം പേര്‍ക്ക് ടി‌ക്ക‌റ്റ് തുക ഇപ്പോഴും തിരികെ ലഭിക്കാനുണ്ട് റദ്ദാക്കിയ വിമാന ടിക്ക‌റ്റിന് പകരമുള‌ള വിമാനടിക്ക‌റ്റില്‍ ഡിസംബറില്‍ പോയി ജനുവരിയില്‍ മടങ്ങിവരുന്നവരുണ്ടെങ്കില്‍ ആ വിവരവും പ്രത്യേകമായി അറിയിക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

Related News