Loading ...

Home National

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ നടപടി; ഹൈക്കോടതി വിധിയില്‍ സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി(Supreme Court). വിധി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാര്‍ അവശ്യം ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരാകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയച്ച സുപ്രീംകോടതി നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശം നല്‍കി.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80 ശതമാനം മുസ്ലിമുകള്‍ക്കും, 20 ശതമാനം ക്രൈസ്തവര്‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിധിക്കെതിരെ സര്‍ക്കാരിന് പുറമെ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റും, MSM സംസ്ഥാന സമിതിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

തങ്ങളുടെ വാദം കേള്‍ക്കാതെ അപ്പീലില്‍ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തടസ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Related News