Loading ...

Home National

ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ കാലാവധി മൂന്നു വര്‍ഷം കൂടി നീട്ടി

ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബര്‍ 10 മുതല്‍ മൂന്ന്​ വര്‍ഷത്തേക്ക്​ കൂടിയാണ് കാലാവധി നീട്ടി നല്‍കിയത്​. കേന്ദ്രമന്ത്രിസഭയിലെ അപ്പോയിന്‍മെന്‍റ്​ കമ്മിറ്റിയുടേതാണ് തീരുമാനം. 1980 ബാച്ച്‌ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. 2018 ഡിസംബര്‍ 11നാണ് ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനെ തുടര്‍ന്ന്​ ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത്​.നേരത്തെ ധനകാര്യമന്ത്രാലയത്തില്‍ ഡിപ്പാര്‍ട്ട്​മെന്‍റ്​ ഓഫ്​ ഇക്കണോമിക്​ അഫേയ്​ഴ്​സ്​ സെക്രട്ടറിയായിരുന്നു അദ്ദേഹം. വേള്‍ഡ്​ ബാങ്ക്​, ഏഷ്യന്‍ ഡെവല​പ്പ്​മെന്‍റ്​ ബാങ്ക്​, ഏഷ്യന്‍ ഇന്‍ഫ്രാസ്​ട്രക്​ചര്‍ ഇന്‍വെസ്റ്റ്​മെന്‍റ്​ ബാങ്ക്​ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

Related News