Loading ...

Home Kerala

141 അംഗ കേരളനിയമസഭ ഇനിയില്ല : നിയമസഭയില്‍ ഇനി 140 അംഗങ്ങള്‍ മാത്രം

തിരുവനന്തപുരം : 141 കേരളനിയമസഭ ഇനി ചരിത്രം. നിയമസഭയില്‍ ഇനി 140 അംഗങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. ആംഗ്ലോ ഇന്ത്യക്കാര്‍ക്ക് നിയമ നിര്‍മ്മാണ സഭകളില്‍ ലഭിച്ചുവന്ന നാമനിര്‍ദേശം ഭരണഘടന ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെയാണ് പ്രതിനിധികളുടെ എണ്ണം കുറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട 140 എംഎല്‍എമാര്‍ക്ക് പുറമെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം നിയമസഭയിലേക്ക് ഗവര്‍ണര്‍ ആണ് നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. അതനുസരിച്ചാണ് ഇതുവരെ 141 അംഗ കേരളനിയമസഭയെന്ന് പറഞ്ഞത്. രണ്ടു വര്‍ഷം മുന്‍പ് ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കി. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്ന് നിലവില്‍ അംഗമായി തുടരുന്നവര്‍ക്ക് സഭയുടെ കാലാവധി കഴിയും വരെ തുടരാന്‍ അനുമതി നല്‍കിയിരുന്നു.ഇതനുസരിച്ച്‌ ജോണ്‍ ഫെര്‍ണാണ്ടസ് കഴിഞ്ഞ സഭയുടെ കാലാവധി പൂര്‍ത്തിയാകും വരെ തുടര്‍ന്നു.

Related News