Loading ...

Home Kerala

തിരുവനന്തപുരം ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്‌

തിരുവനന്തപുരം ജില്ലാ കലക്ടറുടെ അടക്കം വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. സ്ഥലം ഏറ്റെടുപ്പില്‍ നഷ്ടപരിഹാര തുക മുഴുവന്‍ നല്‍കാത്തതിനാണ് നടപടി. ഇന്ന് വൈകുന്നേരത്തോടെ ജപ്തി പൂര്‍ത്തിയാക്കണമെന്നും തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു. വ്യോമസേനയ്ക്കായി ഭൂമി ഏറ്റെടുത്തതിലാണ് പരാതി ഉയര്‍ന്നത്. കടകംപള്ളി വില്ലേജിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വ്യോമസേനക്ക് വേണ്ടി പ്രദേശത്തെ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു. ഇതില്‍ നഷ്ടപരിഹാരമായി നല്‍കേണ്ട 9 ലക്ഷം രൂപ നല്‍കുന്നത് അനിശ്ചിതമായി വൈകുന്നതിനെ തുടര്‍ന്ന് സ്ഥലമുടമ തിരുവനന്തപുരം സബ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ജില്ലാ കളക്ടര്‍, എഡിഎം എന്നിവരുടേതടക്കം അഞ്ചു വാഹനങ്ങള്‍ ജപ്തി ചെയ്യണമെന്നാണ് ഉത്തരവ്. ഇന്ന് വൈകുന്നേരത്തിനകം ജപ്തി നടപടികള്‍ പൂര്‍ത്തീകരിക്കണം.

Related News