Loading ...

Home Kerala

ഇടുക്കിയിലെ മഴക്കെടുതി നഷ്ടം 183 കോടി രൂപയിലേറെ; 119 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

മഴക്കെടുതിയില്‍ ഇടുക്കി ജില്ലയിലുണ്ടായത് 183 കോടി രൂപയിലേറെ നഷ്ടം. 119 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 151.34 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചുവെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിങ്ങനെ ദുരന്തത്തില്‍പ്പെട്ടു മരിച്ചത് 12 പേരാണ്. 391 വീടുകള്‍ ഭാഗികമായി തകര്‍ന്നു, നഷ്ടം 15 കോടിയോളം. 4194 കര്‍ഷകരെയും മഴക്കെടുതി പിടിച്ചുകുലുക്കി. ഏഴു കോടി മൂന്ന് ലക്ഷത്തി അന്‍പത്തിനാലായിരം രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായത്. മൃഗസംരക്ഷണ മേഖലയിലുണ്ടായത് ഒരു ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തിലേറെ നഷ്ടം. റോഡുകള്‍ തകര്‍ന്നുണ്ടായത് ഏകദേശം 55 കോടിയുടെ നഷ്ടം.സംരക്ഷണ ഭിത്തികള്‍ തകര്‍ന്ന് അഞ്ചര കോടിയിലേറെയും, ചെറുകിട ജലസേചന വകുപ്പിന് 99.4 കോടി രൂപയും നഷ്ടം വന്നു. വാട്ടര്‍ അതോരിറ്റിക്ക് ആകെ ഒരു കോടി പത്തൊമ്ബത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിശദമായ കണക്കെടുപ്പ് പുരോഗമിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.

Related News