Loading ...

Home Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്; മുന്‍ സൂപ്രണ്ട് അറസ്റ്റില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ പ്രതിയായ നേമം സോണ്‍ മുന്‍ സൂപ്രണ്ട് ശാന്തി അറസ്റ്റില്‍. ഒളിവിലായിരുന്ന ശാന്തിയെ ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിനു പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. 33 ലക്ഷം രൂപയുടെ തട്ടിപ്പാണ് കോര്‍പ്പറേഷനില്‍ ഇതു വരെ കണ്ടെത്തിയത്. ഇതില്‍ 27ലക്ഷം രൂപയുടെ തട്ടിപ്പും കണ്ടെത്തിയത് നേമം സോണിലാണ്.

Related News