Loading ...

Home Kerala

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 55 പേര്‍ മരിച്ചു; റവന്യുമന്ത്രി കെ. രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 55 പേര്‍ മരിച്ചതായി റവന്യുമന്ത്രി കെ. രാജന്‍ . നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്ത പ്രതികരണ മാര്‍ഗരേഖ എല്ലാ വകുപ്പുകള്‍ക്കും നല്‍കിയെന്നും, തുടര്‍ച്ചയായി പെയ്ത കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു. തീവ്രമഴ പ്രവചിക്കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായെന്നും മന്ത്രി ആരോപിച്ചു. കോട്ടയത്ത് ദുരന്തസമയത്ത് കേന്ദ്രം നല്‍കിയത് ഗ്രീന്‍ അലേര്‍ട്ട് മാത്രമാണ്. അതുകൊണ്ട് എന്‍ഡിആര്‍എഫ് സംഘത്തെ ഓറഞ്ച് അലേര്‍ട്ട് ഉള്ളയിടങ്ങളില്‍ വിന്യസിച്ചു. ഒക്ടോബര്‍ പതിനാറ് രാവിലെ പത്ത് വരെ എവിടേയും റെഡ് അലേര്‍ട്ട് നല്‍കിയിരുന്നില്ല. മോശം കാലാവസ്ഥ മൂലം വ്യോമ-നാവികസേന ഹെലികോപ്റ്ററുകള്‍ക്ക് എത്താനായില്ല. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News