Loading ...

Home National

11 വര്‍ഷത്തിനുശേഷം ശ്രീനഗര്‍-ഷാര്‍ജ വിമാനം; ആഴ്ചയില്‍ നാല് സര്‍വീസ്

ഷാര്‍ജ: ശ്രീനഗര്‍-ഷാര്‍ജ വിമാനം ശനിയാഴ്ച ശൈഖ്- ഉല്‍-അലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്‌ലാഗ് ഓഫ് ചെയ്തു. ഗോ ഫസ്റ്റ് ഓപറേറ്റ് ചെയ്ത വിമാനം ശ്രീനഗറില്‍നിന്ന് ഞായറാഴ്ച വൈകീട്ട് 6.30ന് ഷാര്‍ജയിലേക്ക് പുറപ്പെട്ടു. യു.എ.ഇ സമയം രാത്രി 9.30ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.

11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്മീര്‍ താഴ്വരക്കും യു.എ.ഇക്കും ഇടയില്‍ നേരിട്ടുള്ള വിമാനബന്ധം സ്ഥാപിക്കപ്പെട്ടത്.മുമ്ബ് ഗോ എയര്‍ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ്, ശ്രീനഗറില്‍നിന്ന് നേരിട്ട് ഇന്റര്‍നാഷണല്‍ പാസഞ്ചര്‍, കാര്‍ഗോ ഓപറേഷനുകള്‍ ആരംഭിക്കുന്ന ആദ്യത്തെ എയര്‍ലൈനാണ്.

ശ്രീനഗറിനും ഷാര്‍ജക്കുമിടയില്‍ ആഴ്ചയില്‍ നാല് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഷാര്‍ജയിലേക്കുള്ള വിമാനത്തില്‍ 5000 രൂപ മുതല്‍ പ്രത്യേക ടിക്കറ്റ് നിരക്ക് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജമ്മു-കശ്മീര്‍ ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഡക്‌ട്‌സിന്റെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കുനീക്കത്തിനായി നിയമിച്ച ഏക വിമാനക്കമ്ബനിയാണ് ഗോ ഫസ്റ്റ്.

Related News