Loading ...

Home National

എ.​വൈ 4.2; കോവിഡിന്‍റെ പുതിയ ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍

കിഴക്കന്‍ യൂറോപ്പിലും ബ്രിട്ടനിലും റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്‍റെ പുതിയ ഡെല്‍റ്റ വകഭേദം എ.​വൈ 4.2 ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലും മഹാരാഷ്​ട്രയിലും നിലവില്‍ 30ല്‍ താഴെ കോവിഡ് കേസുകള്‍ എ.​വൈ 4.2 വകഭേദം മൂലമാണെന്നാണ് ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു. ജനിതക ശ്രേണീകരണ പരിശോധനയില്‍ കേവലം 0.1 ശതമാനം സാമ്ബിളുകളില്‍ മാത്രമേ പുതിയ ഡെല്‍റ്റാ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളൂ എന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആശങ്കപ്പെടേണ്ട കോവിഡ് വകഭേദങ്ങളുടെ പട്ടികയിലാണ് എ​.വൈ 4.2നെ യു.കെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ പകര്‍ച്ചവ്യാപന ശേഷി എ.വൈ 4.2 വകഭേദത്തിന്​ കൂടുതലാണെന്നാണ് ശാസ്​ത്രജ്ഞരുടെ വിലയിരുത്തല്‍. അതേസമയം, ഡെല്‍റ്റ- ആല്‍ഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയര്‍ത്തില്ലെന്നും വിദഗ്ധര്‍ പറയുന്നു.യു.കെയില്‍ ശരാശരിയില്‍ ഏകദേശം ആറുശതമാനം കേസുകളും ഈ പുതിയ വകഭേദത്താലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ജര്‍മനി, ഡെന്‍മാര്‍ക്ക്, റഷ്യ, ഇ​സ്രയേല്‍ എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.

Related News