Loading ...

Home National

ഐഎസി വിക്രാന്ത് രണ്ടാം കടല്‍ പരീക്ഷണത്തിനായി യാത്ര ആരംഭിച്ചു

ഡല്‍ഹി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ (ഐഎസി വിക്രാന്ത് രണ്ടാം കടല്‍ പരീക്ഷണത്തിനായി യാത്ര ആരംഭിച്ചു.നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായിരുന്നു പഴയ വിക്രാന്ത് എങ്കില്‍ ഇന്ത്യന്‍ മണ്ണില്‍തന്നെ നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പല്‍ എന്ന പ്രത്യേകതയാണ് പുതിയ വിക്രാന്തിന്. ആദ്യ കടല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം യുദ്ധക്കപ്പലിന്റെ പ്രധാന സംവിധാനങ്ങളുടെ പ്രകടനം തൃപ്തികരമാണെന്ന് കണ്ടെത്തിയതായി നാവികസേന അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലുതും സങ്കീര്‍ണ്ണവുമായ യുദ്ധക്കപ്പലാണ് വിക്രാന്ത്. ഏകദേശം 23,000 കോടി രൂപ ചെലവില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിലാണ് യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചത്. മിഗ് 29 കെ യുദ്ധവിമാനങ്ങള്‍, കാമോവ് 31 ഹെലികോപ്റ്ററുകള്‍, എംഎച്ച്‌ 60 ആര്‍ മള്‍ട്ടിറോള്‍ ഹെലികോപ്റ്ററുകള്‍ എന്നിവ യുദ്ധക്കപ്പലില്‍ പ്രവര്‍ത്തിക്കും

Related News