Loading ...

Home National

അമിത് ഷാ കശ്മീരില്‍; കനത്ത സുരക്ഷ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച ജമ്മുകശ്മീരിലെത്തും. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് ആഭ്യന്തരമന്ത്രി എത്തുന്നത്. ജമ്മുകശ്മീരിലെ സുരക്ഷാ അവലോകന യോഗങ്ങളില്‍ ഷാ പങ്കെടുക്കും. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമായും ഷാ കൂടിക്കാഴ്ച നടത്തും. ആഭ്യന്തര സെക്രട്ടറി എ.കെ. ഭല്ല, മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ സേനാമേധാവികള്‍, രഹസ്യാന്വേഷണ ഏജന്‍സി തലവന്മാര്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടാവും. സന്ദര്‍ശനത്തിനു മുന്നോടിയായി ശ്രീനഗര്‍, ജമ്മു നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. നഗരങ്ങളില്‍ പ്രത്യേക ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. കശ്മീരിലെ ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍, പോലീസ് നടപടികള്‍ക്കുപിന്നില്‍ കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധമില്ലെന്നും സാധാരണ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമാണിതെന്നും കശ്മീര്‍ സോണ്‍ ഐ.ജി.പി. വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു. ഉദ്ദംപുരിയിലെയും ഹന്ദ്വാരയിലെയും രണ്ട് പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ ശിലാസ്ഥാപനം, ശ്രീനഗര്‍-ഷാര്‍ജ വിമാന ഫ്‌ലാഗ് ഓഫ്, ജമ്മു മെഗാറാലിയിലെ അഭിസംബോധന, ഐ.ഐ.ടി. ബ്ലോക്ക് ഉദ്ഘാടനം എന്നീ പരിപാടികളിലും അമിത് ഷാ പങ്കെടുക്കും.

Related News