Loading ...

Home National

ബംഗളുരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട

ബംഗളുരു: ഓസ്ട്രേലിയയിലേക്ക് കയറ്റി അയയ്ക്കാനുള്ള വസ്ത്രങ്ങള്‍ക്കുള്ളില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തി. മൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത് . രഹസ്യവിവരത്തെതുടര്‍ന്ന് എന്‍ സി ബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് അടങ്ങിയ ലഹങ്കകള്‍ പിടികൂടിയത്.അതെസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അന്വേഷണത്തില്‍ ആന്ധ്രാപ്രദേശിലെ നരാസപുരത്തു നിന്നും ബുക്ക് ചെയ്ത പാര്‍സല്‍ ചെന്നൈ വഴി ഓസ്ട്രേലിയയിലേക്ക് കടത്താനുള്ള പദ്ധതിയിലായിരുന്നു. ലഹങ്കയുടെ തുന്നല്‍ ഇളക്കി മയക്കു മരുന്ന് നിറച്ച ശേഷം പഴയതു പോലെ തുന്നിപിടിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

Related News