Loading ...

Home Kerala

പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫിസില്‍ വീണ്ടും പരിശോധന; ന​ട​ന്ന​ത് വ​ന്‍ അ​ഴി​മ​തി​യെ​ന്ന് സൂ​ച​ന

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍ട്ട് ഓ​ഫി​സി​ല്‍ വീ​ണ്ടും വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ എ.​എം.​വി.​ഐ ക​രി​വെ​ള്ളൂ​രി​ലെ പി.​വി. പ്ര​സാ​ദ് (43) അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത രേ​ഖ​ക​ളി​ല്‍ കൂ​ടു​ത​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​വി​ലെ 10ന് ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.

ഈ ​മാ​സം 18നാ​ണ്​ വെ​ള്ളൂ​രി​ലു​ള്ള സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട്​ ഓ​ഫി​സി​ല്‍ വി​ജി​ല​ന്‍​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വേ​ഷം മാ​റി​യെ​ത്തി​യ വി​ജി​ല​ന്‍​സ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ എ.​എം.​വി.​ഐ പി.​വി. പ്ര​സാ​ദി​നെ കൈ​യോ​ടെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി​യി​ലെ കേം​ബ്രി​ഡ്ജ് ഡ്രൈ​വി​ങ് സ്‌​കൂ​ളി​ല്‍ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജി​ല​ന്‍​സ് സം​ഘം ചി​ല രേ​ഖ​ക​ള്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഈ ​രേ​ഖ​ക​ളി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്നാ​ണ് സ​ബ് ആ​ര്‍.​ടി ഓ​ഫി​സി​ല്‍ വീ​ണ്ടും വി​ജി​ല​ന്‍​സ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.

ഓ​ഫി​സി​ലെ ഔ​ദ്യോ​ഗി​ക ഇ-​മെ​യി​ല്‍ ഐ.​ഡി​യും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ഡ്രൈ​വി​ങ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ളും ഇ​ട​നി​ല​ക്കാ​രും കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ലു​ള്ള ലൈ​സ​ന്‍​സും ആ​ര്‍.​സി ബു​ക്കു​ക​ളും യ​ഥാ​സ​മ​യം കൈ​മാ​റാ​തെ വൈ​കി​പ്പി​ച്ച​താ​യും പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. കൈ​ക്കൂ​ലി ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച​താ​ണ് ഇ​ത് ന​ല്‍​കാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​രു​തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​തെ ത​ന്നെ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കി​യ​താ​യും വി​ജി​ല​ന്‍​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ചു​മ​ടു​താ​ങ്ങി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ്രൈ​വി​ങ് സ്കൂ​ളി​ല്‍ ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്തിന്റെ  നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 22 ഓളം  രേ​ഖ​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഓ​ഫി​സി​ലെ ഡ്യൂ​ട്ടി ചാ​ര്‍​ട്ട് വ​രെ ഇ​വി​ടെ​നി​ന്ന് ല​ഭി​ച്ച​ത് സം​ഭ​വ​ത്തിന്റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു.

Related News