Loading ...

Home National

ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീടുകളില്‍ എന്‍.സി.ബി റെയ്ഡ്

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീടുകളില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ (എന്‍.സി.ബി) റെയ്ഡ്. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. ഷാരൂഖിന്റെ ''മന്നത്ത്' വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ വാട്‌സ്‌ആപ് ചാറ്റുകള്‍ ഇന്നലെ എന്‍.സി.ബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു ബോളിവുഡ് നടിയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്നുവെന്ന് എന്‍.സി.ബി ചൂണ്ടിക്കാട്ടിയിരുന്നു. അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം, ആഡംബര ഹോട്ടലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ടാണോ ഇരുരുടെയും വസതികളിലെ പരിശോധനയെന്ന എന്‍.സി.ബി വ്യക്തമാക്കിയിട്ടില്ല. ഷാരൂഖ് ജയി​ലിലെത്തി ആര്യനെ കണ്ടതിനു പിന്നാലെയാണ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്.

ആര്യന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റിയിട്ടുണ്ട്. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്യന്റെ അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

Related News