Loading ...

Home Kerala

നെയ്യാറ്റിന്‍കരയില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ നെയ്യാറ്റിന്‍കരയില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം.ചില വീടുകളിലെ ചുമരില്‍ വിള്ളല്‍ വീണു.നെയ്യാര്‍ ഡാം തുറന്നതും കനത്തമഴയും നെയ്യാറിന്‍റെ തീരത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. പത്തിലധികം വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. കുടുംബങ്ങളെ നേരത്തെ തന്നെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിയിരുന്നു.എന്നാല്‍ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്.

Related News