Loading ...

Home National

ചരിത്ര നേട്ടവുമായി ഇന്ത്യ; കോവിഡ് വാക്സിനേഷന്‍ 100 കോടി കടന്നു

രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ നൂറ് കോടി ഡോസ് പിന്നിട്ടു. വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. നിര്‍ണായക നേട്ടം കൈവരിച്ച്‌ രാജ്യം ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു സെക്കന്‍ഡില്‍ 700 ഡോസ് വാക്‌സിനേഷന്‍ നല്‍കിയാണ് രാജ്യം ഇന്ന് ഈ നേട്ടം കൈവരിച്ചത്.ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി ആര്‍.എം. എല്‍ ആശുപത്രിയിലെത്തി. ഇന്ത്യയുടെ നേട്ടം സ്ഥിരതയാര്‍ന്ന പരിശ്രമത്തിന്‍റെ വിജയമാണെന്ന് ലോകാരോഗ്യ സംഘടന പ്രശംസിച്ചു. നൂറ് കോടി വാക്‌സിന്‍ പിന്നിട്ട പശ്ചാത്തലത്തില്‍ വലിയ പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ഇതില്‍ 75 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചവരും 34 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്.നിലവില്‍ ലഭ്യമായ ഡാറ്റ പ്രകാരം, മൊത്തം വാക്‌സിന്‍ ഡോസിന്‍റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ ആറ് സംസ്ഥാനങ്ങള്‍ ആറ് കോടി ഡോസിലധികം വിതരണം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് (12.08 കോടി), മഹാരാഷ്ട്ര (9.23 കോടി), പശ്ചിമ ബംഗാള്‍ (6.82 കോടി), ഗുജറാത്ത് (6.73 കോടി), മധ്യപ്രദേശ് (6.67 കോടി), ബീഹാര്‍ (6.30 കോടി), കര്‍ണാടക (6.13 കോടി), രാജസ്ഥാന്‍ (6.07 കോടി) എന്നീ സംസ്ഥാനങ്ങളാണ് ആറ് കോടി കടന്നത്.

Related News