Loading ...

Home National

തമിഴ്നാട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി 90കാരി

പ്രായം വെറുമൊരു നമ്ബര്‍ മാത്രമാണെന്ന് തെളിയിച്ച്‌ തമിഴകത്തെ മിന്നും താരമായിരിക്കുകയാണ് 90 കാരിയായ എസ്.പെരുമാത്താള്‍. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച്‌​ തി​രു​ന​ല്‍​വേ​ലി ജി​ല്ല​യി​ലെ പാ​ള​യം​കോ​ട്ട ശി​വ​ന്തി​പ്പ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റായി ചു​മ​ത​ല​യേ​റ്റ​ പെരുമാത്താള്‍ ത​മി​ഴ്​​നാ​ട്ടി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​​ന്‍റെന്ന ബ​ഹു​മ​തി​ക്കും​ അ​ര്‍​ഹ​യാ​യി. 1,568 വോ​ട്ട്​ നേ​ടി​യാ​ണ്​ പെ​രു​മാ​ത്താ​ള്‍ വി​ജ​യി​ച്ച​ത്. ആയിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പെരുമാത്താളിന് ലഭിച്ചത്. ഇ​വ​ര്‍​ക്കെ​തി​രെ മ​ത്സ​രി​ച്ച സെല്‍വറാണി, ഉമ എന്നിവര്‍ക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി. തെങ്കാശി കടയം പഞ്ചായത്ത് യൂണിയനിലെ വെങ്കടാമ്ബട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച 21 കാരിയായ ചാരുലതയുടെ വിജയവും ശ്രദ്ധ നേടിയിരുന്നു. വാശിയേറിയ മത്സരത്തില്‍ ഒരു വോട്ടിനാണ് ചാരുലത വിജയിച്ചത്. എന്‍ജിനിയറിങ് ബിരുദധാരിയാണ് ചാരുലത.ഒമ്ബത് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികള്‍ ബുധനാഴ്ചയാണ് ചുമതലയേറ്റത്. 140 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, 1,381 പഞ്ചായത്ത് യൂണിയന്‍ അംഗങ്ങള്‍, 22,581 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, 2,901 പഞ്ചായത്ത് പ്രസിഡന്‍റുമാരും ചുമതലയേറ്റു. ഒക്ടോബര്‍ ആറ്, ഒമ്ബത് തിയതികളിലായിരുന്നു ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

Related News