Loading ...

Home Education

പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 23 വ​രെ അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍​ഷ​കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്, പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഈ ​മാ​സം 23 വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ 21,22,23 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കു​ന്ന​തി​ന് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ന​ല്കി.

സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ തു​റ​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 25 ലേ​ക്ക് മാ​റ്റി​യ​താ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ള്‍ തു​ട​ര​ണം.

Related News