Loading ...

Home National

കാ​വി​യ​ണി​ഞ്ഞ് പോ​ലീ​സു​കാ​ര്‍; ക​ര്‍​ണാ​ട​ക യു​പി​യെ​പ്പോ​ലെ കാ​ട്ടു​ഭ​ര​ണ​ത്തി​ലെ​ന്ന് കോ​ണ്‍​ഗ്ര​സ്

ബം​ഗ​ളൂ​രു: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​വി​വ​സ്ത്ര​മ​ണി​ഞ്ഞ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത് വി​വാ​ദ​ത്തി​ല്‍. വി​ജ​യ​പു​ര, ഉ​ഡു​പ്പി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​വി വ​സ്ത്രം അ​ണി​ഞ്ഞ് നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം 14ന് ​എ​ടു​ത്ത ഫോ​ട്ടോ​ക​ളി​ല്‍ വി​ജ​യ​പു​ര​ത്തെ എ​സ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​ര്‍ വെ​ളു​ത്ത വ​സ്ത്ര​വും കാ​വി ഷാ​ളും ധ​രി​ച്ചി​രി​ക്കു​ന്ന​ത് കാ​ണാം. അ​തു​പോ​ലെ, ഉ​ഡു​പ്പി​യി​ലെ കൗ​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ങ്കു​മ ഷ​ര്‍​ട്ടും വെ​ള്ള ധോ​ത്തി​ക​ളും ധ​രി​ച്ച​പ്പോ​ള്‍ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​വി സാ​രി ധ​രി​ച്ചു.

ക​ര്‍​ണാ​ട​ക​യെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലെ കാ​ട്ടു​ഭ​ര​ണ​മാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി സി​ദ്ധ​രാ​മ​യ്യ വി​മ​ര്‍​ശി​ച്ചു. പോ​ലീ​സി​നെ കാ​വിവ​ല്‍​ക്ക​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മി​സ്റ്റ​ര്‍ ബൊ​മ്മെ, നി​ങ്ങ​ള്‍ എ​ന്തി​നാ​ണ് പോ​ലീ​സി​നാ​യി യൂ​ണി​ഫോം മാ​റ്റി​യ​ത്..? അ​വ​ര്‍​ക്ക് ഒ​രു ത്രി​ശൂ​ല​വും അ​ക്ര​മം ന​ട​ത്താ​നു​ള്ള അ​നു​മ​തി​യും കൊ​ടു​ക്കാ​ന്‍ മേ​ലാ​യി​രു​ന്നോ..? അ​ങ്ങ​നെ കാ​ട്ടു​ഭ​ര​ണം സ്ഥാ​പി​ക്കു​ക എ​ന്ന നി​ങ്ങ​ളു​ടെ സ്വ​പ്നം പൂ​ത്തീ​ക​രി​ക്കാ​മ​ല്ലോ​യെ​ന്നും സി​ദ്ധ​രാ​മ​യ്യ ചോ​ദി​ച്ചു.

Related News