Loading ...

Home Kerala

ജീവനക്കാര്‍ക്ക് കോവിഡ്; ട്രിവാന്‍ഡ്രം ക്ലബ്ബ് പൂട്ടി

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ട്രിവാന്‍ട്രം ക്ലബ്ബ് പൂട്ടി. കഴിഞ്ഞ ദിവസം 15 ഓളം ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച ക്ലബ്ബിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പിന്റെ സഹായത്തോടെ കോവിഡ് ടെസ്റ്റ് നടത്തി. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലബ്ബ് താത്ക്കാലികമായി അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. അതേസമയം ക്ലബ്ബ് ഭാരവാഹി തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനുള്ള നിലവിലെ ഭരണസമിതിയുടെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാലാവധി അവസാനിച്ച ഭരണസമിതി കോവിഡിന്റെ പേരുപറഞ്ഞാണ് ഇതുവരെ തുടര്‍ന്നത്. ഇതിനിടെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭാരവാഹി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ജോര്‍ജ്, സനല്‍ എന്നിവരെ റിട്ടേണിംഗ് ഓഫീസര്‍മാരായി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാന്‍ നിലവിലെ ഭരണസമിതി ശ്രമിച്ചെന്നാണ് ക്ലബ്ബ് അംഗങ്ങളില്‍ ചിലരുടെ ആരോപണം.

Related News