Loading ...

Home National

ഡോ. മന്‍മോഹന്‍ സിംഗിന് ഡെങ്കിപ്പനി, ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു - എയിംസ് അധികൃതര്‍

ന്യൂ ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി അദ്ദേഹം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ഇതിനിടെയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കാര്‍ഡിയോളജിസ്റ്റായ ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിചരണത്തില്‍ ആശുപത്രിയിലെ കാര്‍ഡിയോ ന്യൂറോ സെന്‍ററിലുള്ള പ്രൈവറ്റ് വാര്‍ഡിലാണ് മന്‍മോഹന്‍ സിംഗുള്ളത്. മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ഡോ. മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related News