Loading ...

Home Kerala

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് 'ആവാസ്' രജിസ്ട്രേഷന്‍ ആരംഭിക്കുന്നു


കൊ​ച്ചി: അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ആ​വാ​സ് ര​ജി​സ്ട്രേ​ഷ​ന്‍ ജി​ല്ല​യി​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​ത്തിവെച്ച  ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ളാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​പെ​രു​മ്ബാ​വൂ​ര്‍ പ്രൈ​വ​റ്റ് ബ​സ് സ്​​റ്റാ​ന്‍​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫെ​സി​ലി​റ്റേ​ഷ​ന്‍ സെന്‍റ​റി​ലാ​ണ് ആ​വാ​സ് ര​ജി​സ്ട്രേ​ഷ​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വ​രെ അ​പ​ക​ട ഇ​ന്‍​ഷു​റ​ന്‍​സ്, 25,000 രൂ​പ വ​രെ​യു​ള്ള ചി​കി​ത്സ സ​ഹാ​യം തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ക്കും. തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​മാ​യി എ​ത്തി സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ര​ജി​സ്ട്രേ​ഷ​നും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ക്കും. തൊ​ഴി​ലാ​ളി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളോ​ടൊ​പ്പം ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ എ​ടു​ത്ത പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യു​ടെ മൂ​ന്ന് കോ​പ്പി, ആ​ദ്യ​വ​ര്‍​ഷ​ത്തെ അം​ശാ​ദാ​യ​മാ​യ 30 രൂ​പ എ​ന്നി​വ സ​ഹി​തം ഫെ​സി​ലി​റ്റേ​ഷ​ന്‍ സെന്‍റ​റി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന് ക്ഷേ​മ​പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍: അ​പ​ക​ട ആ​ശ്വാ​സ ധ​ന​സ​ഹാ​യം: 25,000 രൂ​പ, ചി​കി​ത്സ ധ​ന​സ​ഹാ​യം: 25,000 രൂ​പ, ടെ​ര്‍മി​ന​ല്‍ ബെ​നി​ഫി​റ്റ്: 25,000 രൂ​പ മു​ത​ല്‍ 50,000 രൂ​പ വ​രെ, അം​ഗ​ത്തിെന്‍റ മ​ക്ക​ള്‍ക്ക് വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്‍ഡ്: 1000 രൂ​പ മു​ത​ല്‍ 3000 രൂ​പ വ​രെ, മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം: സാ​ധാ​ര​ണ മ​ര​ണ​ത്തി​ന് 25,000 രൂ​പ, അ​പ​ക​ട മ​ര​ണ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ വ​രെ, മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍: യ​ഥാ​ര്‍ഥ​ത്തി​ല്‍ ചെ​ല​വാ​യ തു​ക​യോ പ​ര​മാ​വ​ധി 50,000 രൂ​പ വ​രെ (ഏ​താ​ണ് കു​റ​വ് അ​താ​ണ് പ​രി​ഗ​ണി​ക്കു​ക).


Related News