Loading ...

Home National

പ്രമുഖ ഇന്ത്യന്‍ എപിഡമിയോളജിസ്​റ്റ്​ ഡബ്ല്യു.എച്ച്‌​.ഒ ഉപദേശക സംഘത്തില്‍

യുനൈറ്റഡ്​ നേഷന്‍സ്​: ഇന്ത്യയിലെ മുന്‍നിര എപിഡമിയോളജിസ്​റ്റ് (സാംക്രമിക രോഗവിദഗ്​ധന്‍)​ ഡോ. രമണ്‍ ഗംഗാഖേദ്​കര്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌​.ഒ) യുടെ വിദഗ്​ധ പാനലിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ്​-19ന്​ കാരണമായ സാര്‍സ്​ കോവ്​-2 ഉള്‍പ്പെടെയുള്ള ​ വൈറസുകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി ഡബ്ല്യു.എച്ച്‌​.ഒ നിയോഗിച്ച 26 അംഗ വിദഗ്​ധ ശാസ്​ത്രസംഘത്തിന്റെ പാനലിലേക്കാണ്​ തെരഞ്ഞെടുത്തത്​.

എപിഡമിയോളജി, ആനിമല്‍ ഹെല്‍ത്ത്​, ഇക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, വൈറോളി തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 700ലേറെ അപേക്ഷകരില്‍നിന്നാണ്​ ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്​. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്​ മെഡിക്കല്‍ റിസര്‍ച്ചിലെ (ഐ.സി.എം.ആര്‍) എപിഡമിയോളജി ആന്‍ഡ്​​ കമ്യൂണിക്കബിള്‍ ഡിസീസസ്​ മുന്‍ മേധാവിയാണ്​ ഇദ്ദേഹം.

എയ്​ഡ്​സിനു കാരണമായ എച്ച്‌​​.ഐ.വിയെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്​ ഇദ്ദേഹം. പുണെയിലെ നാഷനല്‍ എയ്​ഡ്​സ്​ റിസര്‍ച്​​ ഇന്‍സ്​റ്റിറ്റ്യൂട്ടിന്റെ  ഡയറക്​ടര്‍ ഇന്‍ ചാര്‍ജ്​ ആയിരുന്നു.

Related News