Loading ...

Home National

2022 ല്‍ കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: ദീര്‍ഘ നാളത്തെ അനിശ്ചിതാവസ്ഥക്ക് വിരാമമിട്ടുകൊണ്ട് കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ന്‍ അടുത്ത വര്‍ഷം സെ​പ്റ്റം​ബ​റി​ല്‍. 2022 സെ​പ്റ്റം​ബ​റി​ല്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പ്രമുഖ ദേശീയ മാധ്യമം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. രാ​ഹു​ല്‍ ഗാ​ന്ധി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. രാ​ഹു​ല്‍ രാ​ജി​വ​ച്ച​തോ​ടെ സോ​ണി​യാ ഗാ​ന്ധി​യെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്ന് ന​ട​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ​ത്തി​ല്‍ സോ​ണി​യ ഗാ​ന്ധി രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. താ​ന്‍ മു​ഴു​വ​ന്‍ സ​മ​യ പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ന്‍​മാ​രു​ടെ യോ​ഗ​ത്തി​ല്‍ സോ​ണി​യാ ഗാ​ന്ധി പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ല്‍ അ​ച്ച​ട​ക്ക​വും ആ​ത്മ​നി​യ​ന്ത്ര​ണ​വും ആ​വ​ശ്യ​മാ​ണെ​ന്നും സോണിയ ചൂണ്ടിക്കാട്ടി. നേ​താ​ക്ക​ള്‍ ഒ​ന്ന​ട​ങ്കം പു​ന​രു​ദ്ധാ​ര​ണം ആ​വ​ശ്യ​പ്പെ​ടുന്നെന്നും എ​ന്നാ​ല്‍ ഐ​ക്യ​മി​ല്ലാ​തെ ഒ​ന്നും സാ​ധ്യ​മാ​കി​ല്ലെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. താ​ന്‍ എ​പ്പോ​ഴും തു​റ​ന്നു സം​സാ​രി​ക്കു​ന്ന​തി​നെ അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നോ​ട് സം​സാ​രി​ക്കേ​ണ്ടെ​ന്നും അവര്‍ നിലപാട് അറിയിച്ചു .

Related News