Loading ...

Home Kerala

കുതിച്ചുയര്‍ന്ന് ഇന്ധനവില: പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.8 രൂപയും, ഡീസലിന് 99.41 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 101 രൂപ 29 പൈസയും, പെട്രോളിന് 107 രൂപ 76 പൈസയുമായി. കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമായി.കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസത്തിനിടെ ഡീസലിന് 5.87 രൂപയും, പെട്രോളിന് 4.07 രൂപയുമാണ് കൂട്ടിയത്.

Related News