Loading ...

Home National

തമിഴ് ശിങ്കമേ വരിക, വരിക

ഇന്ത്യന്‍ രാഷ്ട്രീയത്തിന് എന്നും ഹരം പകര്‍ന്നിരുന്നതാണ് തമിഴകരാഷ്ട്രീയം. ഒരുമസാല സിനിമയുടെ എല്ലാ ചേരുവകളും ചേരുംപടി കൂട്ടിക്കലര്‍ത്തി പാകം ചെയ്ത രാഷ്ട്രീയം. പക്ഷേ കുറേക്കാലമായി ആ മസാലമണം തമിഴ്മക്കള്‍ക്ക് അന്യമായിരിക്കുന്നു. സിനിമാബന്ധമുണ്ടായിരുന്ന അണ്ണാദുരൈയില്‍ തുടങ്ങി എംജിആറിലും മുത്തുവേല്‍ കരുണാനിധിയിലും ജയലളിതയിലും വരെ എത്തിനിന്ന നീണ്ട സിനിമാരാഷ്ട്രീയം. കരുണാനിധി കിടപ്പിലാവുകയും ജയലളിത കഥാവശേഷയാവുകയും ചെയ്തതോടെ സിനിമയുടെ ശൂന്യത തമിഴ്മക്കളുടെ രാഷ്ട്രീയത്തെ അനാഥമാക്കി.
ശൂന്യതയ്ക്ക് വിരാമമിട്ട് ഇതാ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് യന്തിരന്‍ തമിഴ്മക്കള്‍ക്ക് ഒരു നവവത്സരപാര്‍ട്ടി തന്നെ നല്‍കിയപ്പോള്‍ അങ്ങ് ഡല്‍ഹിയില്‍ അണ്ടി കളഞ്ഞ അണ്ണാനെപോലെയായി മോഡി. രജനിയെ മുന്നില്‍ നിര്‍ത്തി തമിഴ്‌നാട്ടിലെ ദ്രാവിഡരാഷ്ട്രീയത്തില്‍ ഒരു ഹിന്ദുത്വരാഷ്ട്രീയം മുളപ്പിച്ചെടുക്കാമെന്ന ബിജെപിയുടെ മോഹമാണ് ഇന്നലെ വടികുത്തിപിരിഞ്ഞത്. ആരാധകസഞ്ചയത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ചില മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുകേട്ടത് ശ്രദ്ധേയമായി. ‘വരുംകാല മുതലമൈച്ചരേ വരിക, വരിക’ ഇനി രജനി സ്റ്റൈല്‍മന്നനുമല്ല യന്തിരനുമല്ല. പടയപ്പയല്ലിനി രജനി, ബാഷയുമല്ല.
അതിനുപകരം പുതിയ വിശേഷണങ്ങള്‍ക്കു തമിഴ്മക്കള്‍ തിരുക്കുറലിലും അകത്തിയത്തിലും പരതിത്തുടങ്ങി. തമിഴ്ശിങ്കമേ വരിക വരിക, മക്കള്‍ തേവരേ കാപ്പാത്തുങ്കോ എന്നിങ്ങനെയുള്ള മുറവിളികള്‍ ഇന്നലെ ജനാരവങ്ങള്‍ക്കിടയില്‍ അലയടിച്ചതും യാദൃശ്ചികമല്ല. എല്ലാം അറിയുന്നവന്‍ അണ്ണാദുരൈ എന്നു കല്‍പിച്ചുകൊടുത്ത അണ്ണാദുരൈയ്ക്കുള്ള പട്ടമാണ് അറിഞ്ഞര്‍ അണ്ണാ! സര്‍വകലാവല്ലഭനാക്കി കരുണാനിധിക്ക് കലൈഞ്ഞര്‍ പട്ടം! എംജിആറിന് തമിഴ് മക്കള്‍ വാരിച്ചൊരിഞ്ഞ വിശേഷണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല. പുരട്ചിതലൈവര്‍, മക്കള്‍ തിലകം എന്നിങ്ങനെ വിശേഷണസമൃദ്ധം. ജയലളിത പെണ്ണായതുകൊണ്ട് പുരട്ചിതലൈവിയായി. കാതല്‍മന്നന്‍ ജമിനിഗണേശന്‍, നടികര്‍തിലകം സിവാസി കണേസന്‍ എന്ന ശിവാജി ഗണേശന്‍ എന്നീ വിശേഷണങ്ങളും അണ്ണാ മുതല്‍ ശെല്‍വി ജയലളിത വരെയുള്ളവര്‍ക്കൊപ്പം മറീനാ കടലോരത്തു മണ്‍മറഞ്ഞു. അതൊന്നും ഇനി തോണ്ടിയെടുത്ത് സ്റ്റൈല്‍ മന്നന് ചാര്‍ത്താന്‍ തമിഴ് കുടിമക്കളെ കെടയാത്. ആഴപ്പരപ്പുകളുള്ള തമിഴ് സാഹിത്യത്തില്‍ നിന്ന് പട്ടങ്ങള്‍ തപ്പിയെടുക്കാനാണോ പാട്.
കാര്യമെന്തായാലും രജനിയുടെ രാഷ്ട്രീയ പ്രവേശനപ്രഖ്യാപനം വന്നതോടെയുള്ള പ്രതികരണങ്ങള്‍ യന്തിരനെത്തന്നെ അമ്പരപ്പിച്ചിട്ടുണ്ടാവണം. ഒരു പാര്‍ട്ടി ജനിച്ചുകഴിഞ്ഞാല്‍ നിലവിലുള്ള കക്ഷികള്‍ കംസവേഷത്തില്‍ ആ നവജാതകക്ഷിയെ നാലുപാടുനിന്നും ആക്രമിച്ചു കൊല്ലുകയാണ് നാട്ടുനടപ്പ്. അവിടെ സംഗതികള്‍ തലകീഴായി. ഭരണകക്ഷിയായ അണ്ണാഡിഎംകെയും അവശനിലയിലുള്ള കരുണാനിധിയെപോലെയായ പ്രതിപക്ഷ ഡിഎംകെയും കമല്‍ഹാസനും അമിതാഭ്ബച്ചനും എന്തിന് ആര്‍ കെ നഗറില്‍ ജയലളിതയെക്കാള്‍ ഭൂരിപക്ഷം നേടി വിജയിച്ച ടിടിവി ദിനകരന്‍ പോലും അമ്മയുടെ നേരവകാശിസ്ഥാനം മറന്ന് രജനീകാന്തിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമ്പോള്‍ ആകെ തമിഴ്മക്കളും അമ്പരക്കുന്നു. ഇതൊരു നക്കികൊലപാതകശ്രമമാണോ എന്നുപോലും സന്ദേഹം.
പക്ഷേ കമലഹാസനാണ് കലക്കിയത്. തമിഴകത്തെ കാപ്പാറ്റാന്‍ രജനിതാന്‍ ഇനി തുണൈ എന്നാണ് ‘ഇന്ത്യന്‍’ കമലഹാസന്റെ പ്രശംസാവര്‍ഷം. അതല്‍പം കടന്ന കയ്യായിപോയി. കേരളത്തില്‍ വന്ന് സര്‍ക്കാര്‍ ചെലവില്‍ ഇഡ്ഢലിയും ഉഴുന്നുവടയും ഊത്തപ്പവും സാമ്പാറും തട്ടിയിട്ട് കമലഹാസന്‍ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തോട് ഒട്ടിനില്‍ക്കുന്ന പാര്‍ട്ടി താന്‍ ഉണ്ടാക്കിക്കളയുമെന്നായിരുന്നു. ചില കിടിമന്നന്മാരൊക്കെ അത് വിശ്വസിച്ചു. ഉണ്ട ഉഴുന്നുവടയ്ക്ക് ഉചിതം കാട്ടുമല്ലോ എന്ന വിശ്വാസത്തില്‍ കമലഹാസനെ ഒരു വമ്പന്‍ സമ്മേളനത്തിനും ക്ഷണിച്ചു. നാടാകെ കമല്‍വാഴ്‌കെ, കമല്‍കച്ചിവാഴ്‌കൈ എന്നു വങ്കാളന്‍ ഫഌക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചു. പക്ഷേ സമ്മേളനത്തിനു താനില്ലെന്നു പറഞ്ഞ് കമലഹാസന്‍ മുങ്ങി. ഇന്ത്യയെ രക്ഷിക്കാന്‍ ഇന്ത്യന്‍ കമല്‍ വരുമെന്നു കരുതിയവരുടെ സ്വപ്‌നചഷകവും വീണുടഞ്ഞു. ആ കമലഹാസനാണ് ഇപ്പോള്‍ രജനിയെ വാഴ്ത്തിപ്പാടുന്നത്. മലയാളത്തിന്റെ മണിത്തൊട്ടിലില്‍ വളര്‍ന്ന കമലേ ഇതു വലിയ ചെയ്ത്തായിപോയി. ആകെ ഒരു എതിര്‍ശബ്ദം കേട്ടത് ബിജെപിയിലെ അമ്പലക്കാളയായ സുബ്രഹ്മണ്യന്‍ സ്വാമിയുടേതുമാത്രം. രജനിക്ക് രാഷ്ട്രീയം പറ്റിയ പണിയല്ലെന്നാണ് സ്വാമിയുടെ സര്‍ട്ടിഫിക്കറ്റ്. തമിഴകത്ത് രജനിയിലൂടെ ബിജെപിക്ക് പച്ചപിടിക്കാമെന്ന മോഹം പൊലിഞ്ഞപ്പോള്‍ അങ്ങനെയല്ലാതെ മറ്റെന്തു പറയാന്‍.
‘എമ്പ്രാന്റെ വിളക്കത്ത് വാര്യന്റെ അത്താഴം’ എന്നൊരു ചൊല്ലുണ്ട്. ഇന്നലെ പ്രധാനമന്ത്രിയുടെ ചപ്പടാച്ചി പരിപാടിയായ ‘മന്‍ കി ബാത്ത്’ കേട്ടപ്പോഴാണ് ഈ പ്രയോഗം ഓര്‍ത്തുപോയത്. രാജ്യത്തു നടക്കുന്ന സര്‍വ നല്ല കാര്യങ്ങളുടേയും പിതൃത്വം എട്ടുകാലി മമ്മൂഞ്ഞിനെപോലെ ഏറ്റെടുക്കുന്ന മോഡി ഇന്നലെ പറഞ്ഞത് ശബരിമലയിലെ പുണ്യം പൂങ്കാവനം വനവല്‍ക്കരണ പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്നായിരുന്നു. കേന്ദ്രത്തിന്റെ കാലണ സഹായമില്ലാതെ സംസ്ഥാന വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഭക്തജനങ്ങളും ചേര്‍ന്ന് നടത്തുന്ന പദ്ധതിയുടെ തന്തപ്പടി താനാണെന്നാണ് മോഡി പറഞ്ഞുവരുന്നത്. മോഡിയുടെ ആസനത്തില്‍ ജനം ഒരു വിഷപ്പൂങ്കാവനം നട്ടുവളര്‍ത്തിയാലും അതും മോഡിക്ക് ഒരു ശീതളഛായ.
അണ്ണാനെ മരം കയറ്റവും മീനിനെ നീന്തലും പൊലീസുകാരെ തല്ലും പഠിപ്പിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ തല പരിശോധിക്കണമെന്ന് ഫയലില്‍ എഴുതി ഫോര്‍വേര്‍ഡ് ചെയ്യാവുന്നതേയുള്ളു. രാഹുല്‍ഗാന്ധി പട്ടാഭിഷേകത്തിനുശേഷം ആദ്യമായി ഹിമാചല്‍ പ്രദേശിലെത്തിയ സമ്മേളനവേദിക്കരികിലായിരുന്നു സംഭവം. ഹിമാചലിലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ആശാകുമാരി വേദിക്കരികിലേയ്ക്ക് കുതിക്കുമ്പോള്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ നേതാവിനെ തടഞ്ഞു. ഉടന്‍തന്നെ ആശ പൊലീസുകാരിയുടെ കരണത്തടിച്ച് കലിപ്പുതീര്‍ത്തു. ആളറിയാത്തപോലെ തന്നെ പൊലീസുകാരി എംഎല്‍എയുടെ കരണക്കുറ്റിയില്‍ പൂക്കുറ്റികള്‍ വിരിയിച്ചു. പിന്നെ രാഹുലിന്റെ സ്വീകരണത്തോടനുബന്ധിച്ച കലാപരിപാടി പോലെ അടിയോടടി. പൊലീസ് പെണ്ണിന് ദേവികയുടെ അഭിവാദ്യങ്ങള്‍. കാരണം മറ്റൊന്നുമല്ല. ഏതാനും ദിവസം മുമ്പ് കേരളത്തില്‍ ഒരു എസ്‌ഐയുടെ കരണത്ത് ആണും പെണ്ണും ചേര്‍ന്ന് നേരാംവണ്ണം പെരുമാറി. ഈ ദൃശ്യം ചാനലുകളിലും നവമാധ്യമങ്ങളിലും ജനം ചൂടോടെ കണ്ട് രസിച്ചു. ഈ ഏമാനാകട്ടെ അടികള്‍ തൂത്തുകളഞ്ഞു. പോരാഞ്ഞ് തനിക്ക് കേസില്ലെന്നും അറിയിച്ചു. അടിയേറ്റാല്‍ അവിടെ ലിംഗവിവേചനമൊന്നുമില്ലെന്ന് തെളിയിച്ച ഹിമാചലി പൊലീസുകാരിയെ ഇവിടെ കൊണ്ടുവന്ന് അടിയേറ്റ ഏമാനെ ആണത്തം പഠിപ്പിക്കണം. അതിനുള്ള ചെലവ് മഞ്ജുവാര്യരുടെ വനിതാകൂട്ടായ്മ നല്‍കിക്കൊള്ളും.
മുത്തലാഖ് നിരോധിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കിയതിനു പിന്നാലെ മുസ്‌ലിം വനിതകള്‍ പുതിയൊരു പോര്‍മുഖം തുറന്നിരിക്കുന്നു. മുസ്‌ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം നിയമംമൂലം നിരോധിക്കണമെന്നാണ് സുപ്രിംകോടതിയിലെ അഭിഭാഷകയായ ഫറാ ഫൈസ്, മുത്തലാഖിന്റെ ഇരകളായി ജീവിതം തകര്‍ന്ന റിസ്വാന, റസിയ എന്നിവരുടെ നേതൃത്വത്തില്‍ ആവശ്യമുന്നയിക്കുന്നത്. ബഹുഭാര്യത്വത്തിനെതിരായ ഇവരുടെ ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയ്ക്കിരിക്കെയാണ് ഇവരുടെ അങ്കപ്പുറപ്പാട്. മതനിയമങ്ങളില്‍ അത് ഏത് മതമായാലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യം. പ്രവാചകനബിയുടെ കാലത്ത് വിശുദ്ധയുദ്ധങ്ങളില്‍ പുരുഷന്മാര്‍ കൂട്ടത്തോടെ മരണമടഞ്ഞപ്പോള്‍ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരാകാമെന്ന നിബന്ധനയുണ്ടായി. നൂറ്റാണ്ടുകള്‍ക്ക് ശേഷം സംഗതികളാകെ മാറി. സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സംഖ്യയില്‍ ഏറെയിപ്പോള്‍. അന്നത്തെ ആചാരം അപ്രസക്തമാകുന്ന കാലഗതി. ഈയടുത്ത് ദേവിക ദുബായില്‍ ദമ്പതിമാരെ കണ്ടു. ഭര്‍ത്താവിന് എഴുപത്തഞ്ച് വയസെങ്കിലും വരും. ഭാര്യയ്ക്ക് ഇരുപത്-ഇരുപത്തിയൊന്ന്, ഏറിയാല്‍ ഇരുപത്തഞ്ച്. വൃദ്ധകാന്തനെ യുവപത്‌നി കൈപിടിച്ച് നടത്തുകയാണ്. വഴിയില്‍ കാണുന്ന പരിചയക്കാരോട് വൃദ്ധന്‍ തന്റെ നവവധുവിനെ പരിചയപ്പെടുത്തുന്നു; അഭിമാനപൂര്‍വം. അപ്പോള്‍ നാലാം ഭാര്യയോ എന്ന് ഒരാളുടെ ചോദ്യം. അവളുണ്ട്; ഒന്നാം ഭാര്യയേയും മൂന്നാം ഭാര്യയേയും മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലിയെന്ന് മറുപടി. പാരമ്പര്യവശാല്‍ നാല് നിക്കാഹാകാം. അപ്പോള്‍ ഇനിയും ഒരു നിക്കാഹിനു കൂടി സ്‌കോപ്പുണ്ടെന്ന് വൃദ്ധന്‍ പറയാതെ പറയുന്നു. ഇതു കേട്ടപ്പോഴാണ് ഫറാ ഫൈസിന്റേയും കൂട്ടുകാരികളുടേയും പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തോന്നിപ്പോയത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിന് എന്നും ഹരം പകര്‍ന്നിരുന്നതാണ് തമിഴകരാഷ്ട്രീയം. ഒരുമസാല സിനിമയുടെ എല്ലാ ചേരുവകളും ചേരുംപടി കൂട്ടിക്കലര്‍ത്തി പാകം ചെയ്ത രാഷ്ട്രീയം. പക്ഷേ കുറേക്കാലമായി ആ മസാലമണം തമിഴ്മക്കള്‍ക്ക് അന്യമായിരിക്കുന്നു. സിനിമാബന്ധമുണ്ടായിരുന്ന അണ്ണാദുരൈയില്‍ തുടങ്ങി എംജിആറിലും മുത്തുവേല്‍ കരുണാനിധിയിലും ജയലളിതയിലും വരെ എത്തിനിന്ന നീണ്ട സിനിമാരാഷ്ട്രീയം. കരുണാനിധി കിടപ്പിലാവുകയും ജയലളിത കഥാവശേഷയാവുകയും ചെയ്തതോടെ സിനിമയുടെ ശൂന്യത തമിഴ്മക്കളുടെ രാഷ്ട്രീയത്തെ അനാഥമാക്കി.
ശൂന്യതയ്ക്ക് വിരാമമിട്ട് ഇതാ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് യന്തിരന്‍ തമിഴ്മക്കള്‍ക്ക് ഒരു നവവത്സരപാര്‍ട്ടി തന്നെ നല്‍കിയപ്പോള്‍ അങ്ങ് ഡല്‍ഹിയില്‍ അണ്ടി കളഞ്ഞ അണ്ണാനെപോലെയായി മോഡി. രജനിയെ മുന്നില്‍ നിര്‍ത്തി തമിഴ്‌നാട്ടിലെ ദ്രാവിഡരാഷ്ട്രീയത്തില്‍ ഒരു ഹിന്ദുത്വരാഷ്ട്രീയം മുളപ്പിച്ചെടുക്കാമെന്ന ബിജെപിയുടെ മോഹമാണ് ഇന്നലെ വടികുത്തിപിരിഞ്ഞത്. ആരാധകസഞ്ചയത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ചില മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുകേട്ടത് ശ്രദ്ധേയമായി. ‘വരുംകാല മുതലമൈച്ചരേ വരിക, വരിക’ ഇനി രജനി സ്റ്റൈല്‍മന്നനുമല്ല യന്തിരനുമല്ല. പടയപ്പയല്ലിനി രജനി, ബാഷയുമല്ല.
അതിനുപകരം പുതിയ വിശേഷണങ്ങള്‍ക്കു തമിഴ്മക്കള്‍ തിരുക്കുറലിലും അകത്തിയത്തിലും പരതിത്തുടങ്ങി. തമിഴ്ശിങ്കമേ വരിക വരിക, മക്കള്‍ തേവരേ കാപ്പാത്തുങ്കോ എന്നിങ്ങനെയുള്ള മുറവിളികള്‍ ഇന്നലെ ജനാരവങ്ങള്‍ക്കിടയില്‍ അലയടിച്ചതും യാദൃശ്ചികമല്ല. എല്ലാം അറിയുന്നവന്‍ അണ്ണാദുരൈ എന്നു കല്‍പിച്ചുകൊടുത്ത അണ്ണാദുരൈയ്ക്കുള്ള പട്ടമാണ് അറിഞ്ഞര്‍ അണ്ണാ! സര്‍വകലാവല്ലഭനാക്കി കരുണാനിധിക്ക് കലൈഞ്ഞര്‍ പട്ടം! എംജിആറിന് തമിഴ് മക്കള്‍ വാരിച്ചൊരിഞ്ഞ വിശേഷണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല. പുരട്ചിതലൈവര്‍, മക്കള്‍ തിലകം എന്നിങ്ങനെ വിശേഷണസമൃദ്ധം. ജയലളിത പെണ്ണായതുകൊണ്ട് പുരട്ചിതലൈവിയായി. കാതല്‍മന്നന്‍ ജമിനിഗണേശന്‍, നടികര്‍തിലകം സിവാസി കണേസന്‍ എന്ന ശിവാജി ഗണേശന്‍ എന്നീ വിശേഷണങ്ങളും അണ്ണാ മുതല്‍ ശെല്‍വി ജയലളിത വരെയുള്ളവര്‍ക്കൊപ്പം മറീനാ കടലോരത്തു മണ്‍മറഞ്ഞു. അതൊന്നും ഇനി തോണ്ടിയെടുത്ത് സ്റ്റൈല്‍ മന്നന് ചാര്‍ത്താന്‍ തമിഴ് കുടിമക്കളെ കെടയാത്. ആഴപ്പരപ്പുകളുള്ള തമിഴ് സാഹിത്യത്തില്‍ നിന്ന് പട്ടങ്ങള്‍ തപ്പിയെടുക്കാനാണോ പാട്.
കാര്യമെന്തായാലും രജനിയുടെ രാഷ്ട്രീയ പ്രവേശനപ്രഖ്യാപനം വന്നതോടെയുള്ള പ്രതികരണങ്ങള്‍ യന്തിരനെത്തന്നെ അമ്പരപ്പിച്ചിട്ടുണ്ടാവണം. ഒരു പാര്‍ട്ടി ജനിച്ചുകഴിഞ്ഞാല്‍ നിലവിലുള്ള കക്ഷികള്‍ കംസവേഷത്തില്‍ ആ നവജാതകക്ഷിയെ നാലുപാടുനിന്നും ആക്രമിച്ചു കൊല്ലുകയാണ് നാട്ടുനടപ്പ്. അവിടെ സംഗതികള്‍ തലകീഴായി. ഭരണകക്ഷിയായ അണ്ണാഡിഎംകെയും അവശനിലയിലുള്ള കരുണാനിധിയെപോലെയായ പ്രതിപക്ഷ ഡിഎംകെയും കമല്‍ഹാസനും അമിതാഭ്ബച്ചനും എന്തിന് ആര്‍ കെ നഗറില്‍ ജയലളിതയെക്കാള്‍ ഭൂരിപക്ഷം നേടി വിജയിച്ച ടിടിവി ദിനകരന്‍ പോലും അമ്മയുടെ നേരവകാശിസ്ഥാനം മറന്ന് രജനീകാന്തിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമ്പോള്‍ ആകെ തമിഴ്മക്കളും അമ്പരക്കുന്നു. ഇതൊരു നക്കികൊലപാതകശ്രമമാണോ എന്നുപോലും സന്ദേഹം.
പക്ഷേ കമലഹാസനാണ് കലക്കിയത്. തമിഴകത്തെ കാപ്പാറ്റാന്‍ രജനിതാന്‍ ഇനി തുണൈ എന്നാണ് ‘ഇന്ത്യന്‍’ കമലഹാസന്റെ പ്രശംസാവര്‍ഷം. അതല്‍പം കടന്ന കയ്യായിപോയി. കേരളത്തില്‍ വന്ന് സര്‍ക്കാര്‍ ചെലവില്‍ ഇഡ്ഢലിയും ഉഴുന്നുവടയും ഊത്തപ്പവും സാമ്പാറും തട്ടിയിട്ട് കമലഹാസന്‍ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തോട് ഒട്ടിനില്‍ക്കുന്ന പാര്‍ട്ടി താന്‍ ഉണ്ടാക്കിക്കളയുമെന്നായിരുന്നു. ചില കിടിമന്നന്മാരൊക്കെ അത് വിശ്വസിച്ചു. ഉണ്ട ഉഴുന്നുവടയ്ക്ക് ഉചിതം കാട്ടുമല്ലോ എന്ന വിശ്വാസത്തില്‍ കമലഹാസനെ ഒരു വമ്പന്‍ സമ്മേളനത്തിനും ക്ഷണിച്ചു. നാടാകെ കമല്‍വാഴ്‌കെ, കമല്‍കച്ചിവാഴ്‌കൈ എന്നു വങ്കാളന്‍ ഫഌക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചു. പക്ഷേ സമ്മേളനത്തിനു താനില്ലെന്നു പറഞ്ഞ് കമലഹാസന്‍ മുങ്ങി. ഇന്ത്യയെ രക്ഷിക്കാന്‍ ഇന്ത്യന്‍ കമല്‍ വരുമെന്നു കരുതിയവരുടെ സ്വപ്‌നചഷകവും വീണുടഞ്ഞു. ആ കമലഹാസനാണ് ഇപ്പോള്‍ രജനിയെ വാഴ്ത്തിപ്പാടുന്നത്. മലയാളത്തിന്റെ മണിത്തൊട്ടിലില്‍ വളര്‍ന്ന കമലേ ഇതു വലിയ ചെയ്ത്തായിപോയി. ആകെ ഒരു എതിര്‍ശബ്ദം കേട്ടത് ബിജെപിയിലെ അമ്പലക്കാളയായ സുബ്രഹ്മണ്യന്‍ സ്വാമിയുടേതുമാത്രം. രജനിക്ക് രാഷ്ട്രീയം പറ്റിയ പണിയല്ലെന്നാണ് സ്വാമിയുടെ സര്‍ട്ടിഫിക്കറ്റ്. തമിഴകത്ത് രജനിയിലൂടെ ബിജെപിക്ക് പച്ചപിടിക്കാമെന്ന മോഹം പൊലിഞ്ഞപ്പോള്‍ അങ്ങനെയല്ലാതെ മറ്റെന്തു പറയാന്‍.
അണ്ണാനെ മരം കയറ്റവും മീനിനെ നീന്തലും പൊലീസുകാരെ തല്ലും പഠിപ്പിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ തല പരിശോധിക്കണമെന്ന് ഫയലില്‍ എഴുതി ഫോര്‍വേര്‍ഡ് ചെയ്യാവുന്നതേയുള്ളു. രാഹുല്‍ഗാന്ധി പട്ടാഭിഷേകത്തിനുശേഷം ആദ്യമായി ഹിമാചല്‍ പ്രദേശിലെത്തിയ സമ്മേളനവേദിക്കരികിലായിരുന്നു സംഭവം. ഹിമാചലിലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ആശാകുമാരി വേദിക്കരികിലേയ്ക്ക് കുതിക്കുമ്പോള്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ നേതാവിനെ തടഞ്ഞു. ഉടന്‍തന്നെ ആശ പൊലീസുകാരിയുടെ കരണത്തടിച്ച് കലിപ്പുതീര്‍ത്തു. ആളറിയാത്തപോലെ തന്നെ പൊലീസുകാരി എംഎല്‍എയുടെ കരണക്കുറ്റിയില്‍ പൂക്കുറ്റികള്‍ വിരിയിച്ചു. പിന്നെ രാഹുലിന്റെ സ്വീകരണത്തോടനുബന്ധിച്ച കലാപരിപാടി പോലെ അടിയോടടി. പൊലീസ് പെണ്ണിന് ദേവികയുടെ അഭിവാദ്യങ്ങള്‍. കാരണം മറ്റൊന്നുമല്ല. ഏതാനും ദിവസം മുമ്പ് കേരളത്തില്‍ ഒരു എസ്‌ഐയുടെ കരണത്ത് ആണും പെണ്ണും ചേര്‍ന്ന് നേരാംവണ്ണം പെരുമാറി. ഈ ദൃശ്യം ചാനലുകളിലും നവമാധ്യമങ്ങളിലും ജനം ചൂടോടെ കണ്ട് രസിച്ചു. ഈ ഏമാനാകട്ടെ അടികള്‍ തൂത്തുകളഞ്ഞു. പോരാഞ്ഞ് തനിക്ക് കേസില്ലെന്നും അറിയിച്ചു. അടിയേറ്റാല്‍ അവിടെ ലിംഗവിവേചനമൊന്നുമില്ലെന്ന് തെളിയിച്ച ഹിമാചലി പൊലീസുകാരിയെ ഇവിടെ കൊണ്ടുവന്ന് അടിയേറ്റ ഏമാനെ ആണത്തം പഠിപ്പിക്കണം. അതിനുള്ള ചെലവ് മഞ്ജുവാര്യരുടെ വനിതാകൂട്ടായ്മ നല്‍കിക്കൊള്ളും.
മുത്തലാഖ് നിരോധിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കിയതിനു പിന്നാലെ മുസ്‌ലിം വനിതകള്‍ പുതിയൊരു പോര്‍മുഖം തുറന്നിരിക്കുന്നു. മുസ്‌ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം നിയമംമൂലം നിരോധിക്കണമെന്നാണ് സുപ്രിംകോടതിയിലെ അഭിഭാഷകയായ ഫറാ ഫൈസ്, മുത്തലാഖിന്റെ ഇരകളായി ജീവിതം തകര്‍ന്ന റിസ്വാന, റസിയ എന്നിവരുടെ നേതൃത്വത്തില്‍ ആവശ്യമുന്നയിക്കുന്നത്. ബഹുഭാര്യത്വത്തിനെതിരായ ഇവരുടെ ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയ്ക്കിരിക്കെയാണ് ഇവരുടെ അങ്കപ്പുറപ്പാട്. മതനിയമങ്ങളില്‍ അത് ഏത് മതമായാലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യം. പ്രവാചകനബിയുടെ കാലത്ത് വിശുദ്ധയുദ്ധങ്ങളില്‍ പുരുഷന്മാര്‍ കൂട്ടത്തോടെ മരണമടഞ്ഞപ്പോള്‍ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരാകാമെന്ന നിബന്ധനയുണ്ടായി. നൂറ്റാണ്ടുകള്‍ക്ക് ശേഷം സംഗതികളാകെ മാറി. സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സംഖ്യയില്‍ ഏറെയിപ്പോള്‍. അന്നത്തെ ആചാരം അപ്രസക്തമാകുന്ന കാലഗതി. ഈയടുത്ത് ദേവിക ദുബായില്‍ ദമ്പതിമാരെ കണ്ടു. ഭര്‍ത്താവിന് എഴുപത്തഞ്ച് വയസെങ്കിലും വരും. ഭാര്യയ്ക്ക് ഇരുപത്-ഇരുപത്തിയൊന്ന്, ഏറിയാല്‍ ഇരുപത്തഞ്ച്. വൃദ്ധകാന്തനെ യുവപത്‌നി കൈപിടിച്ച് നടത്തുകയാണ്. വഴിയില്‍ കാണുന്ന പരിചയക്കാരോട് വൃദ്ധന്‍ തന്റെ നവവധുവിനെ പരിചയപ്പെടുത്തുന്നു; അഭിമാനപൂര്‍വം. അപ്പോള്‍ നാലാം ഭാര്യയോ എന്ന് ഒരാളുടെ ചോദ്യം. അവളുണ്ട്; ഒന്നാം ഭാര്യയേയും മൂന്നാം ഭാര്യയേയും മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലിയെന്ന് മറുപടി. പാരമ്പര്യവശാല്‍ നാല് നിക്കാഹാകാം. അപ്പോള്‍ ഇനിയും ഒരു നിക്കാഹിനു കൂടി സ്‌കോപ്പുണ്ടെന്ന് വൃദ്ധന്‍ പറയാതെ പറയുന്നു. ഇതു കേട്ടപ്പോഴാണ് ഫറാ ഫൈസിന്റേയും കൂട്ടുകാരികളുടേയും പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തോന്നിപ്പോയത്.
വാതില്‍പ്പഴുതിലൂടെ
ദേവിക

Related News