Loading ...

Home National

ഉത്തരാഖണ്ഡിലെ ബിജെപി മന്ത്രിയും എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരഖാണ്ഡ് ഗതാഗത വകുപ്പ് മന്ത്രിയും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു.ബിജെപി മന്ത്രിയായ യശ്പാല്‍ ആര്യയും മകന്‍ സഞ്ജീവ് ആര്യയുമാണ് കോണ്‍ഗ്രസിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, രന്ദീപ് സിങ് സുര്‍ജെവാല, കെ.സി.വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെത്തിയായിരുന്നു യശ്പാല്‍ പാര്‍ട്ടി പ്രവേശനം നേടിയത്. രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. യശ്പാല്‍ നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 2007-2017 കാലഘട്ടത്തിലായിരുന്നു അദ്ദേഹം പിസിസി പ്രസിഡന്റായിരുന്നത്.

Related News