Loading ...

Home Education

കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി

സര്‍ക്കാര്‍ ഫീസ് വര്‍ധനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്ധനയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിരിക്കുന്നത്. ഒരുതരത്തിലും വര്‍ധനവ് അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള ഫീസുകളില്‍ പാടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ മുഴുവന്‍ ശമ്ബളവും എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിന് തന്നെ തുറന്നു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക താല്‍പര്യം സംരക്ഷിക്കാനൊണ് നിര്‍ദ്ദേശമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ചാണ് കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ നടത്തുന്നത്. പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ബിരുദ ക്ലാസ്സുകള്‍ ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. കൂടാതെ മൂന്ന് സമയക്രമങ്ങള്‍ ക്ലാസുകള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ രാവിലെ 8.30 മുതല്‍ 1.30 വരെ എന്നിങ്ങനെയാണ് സമയം. 8.30 മുതലുള്ള ഒറ്റ സെഷനാണ് മിക്ക കോളജുകളും തെരഞ്ഞെടുത്തിട്ടുള്ളത്. ക്ലാസ് ആഴ്ചയില്‍ 25 മണിക്കൂര്‍ വരത്തക്കവിധം ടൈം ടേബിള്‍ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ കഌസുകള്‍ സമ്മിശ്രരീതിയിലാക്കിയാണ് നടത്തുന്നത്. ഓണ്‍ലൈനില്‍ തന്നെ മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ തുടരും.

Related News