Loading ...

Home Kerala

നെടുമുടി വേണു അന്തരിച്ചു; നഷ്ടമായത് മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍

തിരുവനന്തപുരം: നടന്‍ നെടുമുടി വേണും അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്​ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ വേഷമിട്ട നെടുമുടി വേണു രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടിയിട്ടുണ്ട്​.

ആലപ്പുഴയിലെ നെടുമുടിയില്‍ അദ്ധ്യാപകനായിരുന്ന പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മെയ് 22നാണ്​ നെടുമുടി ജനിച്ചത്​. നെടുമുടിയിലെ എന്‍‌.എസ്‌.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചമ്പക്കുളം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. മൃദംഗം വായനക്കാരന്‍ കൂടിയായ അദ്ദേഹം നാടകരംഗത്ത് സജീവമായിരിക്കെയാണ് സിനിമയില്‍ എത്തിയത്.

 1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ മാര്‍ഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി. à´Ÿà´¿.ആര്‍ സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍ എന്നിവര്‍ മക്കളാണ്.

Related News