Loading ...

Home Kerala

ഇന്ധനവില ഇന്നും കൂടി, തിരുവനന്തപുരം നഗരത്തിലും ഡീസല്‍ വില സെഞ്ചുറി അടിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ഒരു ലിറ്റര്‍ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറു രൂപ കടന്നു. ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ 98.33 രൂപയും കോഴിക്കോട് വില 98.66 രൂപയുമാണ് ഡീസല്‍ വില. പെട്രോളിന് തിരുവനന്തപുരത്ത് 106.70 രൂപയും കൊച്ചിയില്‍ 104.72 രൂപയുമാണ് വില. കോഴിക്കോട് 104.94 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില.

Related News