Loading ...

Home National

കൂ​ടു​ത​ല്‍ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നൊ​രുങ്ങി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നൊ​രു​ങ്ങു​ന്നതായി റിപ്പോര്‍ട്ട് . ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​ത് പെ​ട്രോ​ളി​യം വി​റ്റ​ഴി​ക്ക​ല്‍‌ കൂടുതല്‍ വേ​ഗ​ത്തി​ലാ​ക്കും. ഐ​ഡി​ബി​ഐ ബാ​ങ്കും ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്സും വി​ല്‍​ക്കാ​നു​ള്ള ന​ട​പ​ടി​ ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​താ​യി കേ​ന്ദ്രസര്‍ക്കാര്‍ അ​റി​യി​ച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ടാറ്റ സ്വന്തമാക്കിയ എ​യ​ര്‍​ഇ​ന്ത്യയുടെ വി​ല്‍​പ്പ​ന നി​ര്‍​ണാ​യ​ക ചു​വ​ടു​വ​യ്പെ​ന്നാ​ണ് കേ​ന്ദ്രത്തിന്റെ വിലയിരുത്തല്‍ . വന്‍ സാമ്ബത്തിക ബാധ്യതയിലായ എ​യ​ര്‍​ഇ​ന്ത്യ​യെ ടാ​റ്റ​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 18,000 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​യ​ര്‍ ഇ​ന്ത്യ ടാ​റ്റ ഏ​റ്റെ​ടു​ത്ത​ത്. എ​യ​ര്‍ ഇ​ന്ത്യ, ചെ​ല​വു കു​റ​ഞ്ഞ വി​മാ​ന​സ​ര്‍​വീ​സാ​യ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്നി​വ​യു​ടെ 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും ഗ്രൗ​ണ്ട് ഹാ​ന്‍​ഡ്‌​ലിം​ഗ് വി​ഭാ​ഗ​മാ​യ എ​യ​ര്‍ ഇ​ന്ത്യ സാ​റ്റ്സി​ന്‍റെ 50 ശ​ത​മാ​നം ഓ​ഹ​രി​ക​ളും ടാ​റ്റ സണ്‍സിന് ല​ഭി​ക്കും. ഡി​സം​ബ​റോടെ ഏ​റ്റെ​ടു​ക്ക​ല്‍ പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​കും.

Related News