Loading ...

Home National

മും​ബൈ​യി​ൽ ജന്മദിന പാർട്ടി പാതിരാ ദുരന്തമായി, 14 മരണം

മും​ബൈ: à´®à´¦àµà´§àµà´¯ മുംബൈയിലെ ഒരു ജന്മദിന പാർട്ടി പാതിരാ കഴിഞ്ഞപ്പോൾ തീപിടുത്ത ദുരന്തമായി, 14 പേരുടെ മരണത്തിൽ കലാശിച്ചു. ഇവരിൽ 11 പേരും സ്ത്രീകളാണ്. മിക്കവരും ശ്വാസം മുട്ടി മരിക്കുകയായിരുന്നു. 21 പേർക്ക് പരിക്കേറ്റു.
ലോവർ പരേൽ പ്രദേശത്തെ വാണിജ്യ കെട്ടിടത്തിന്റെ മൂന്നാം നിലയുള്ള ഹോട്ടലിലിന്റെ ടെറസിൽ നിന്നുയർന്ന തീയാണ് ദുരന്ത പര്യവസാനിയായതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
 â€œà´¸àµ‡à´¨à´¾à´ªà´¤à´¿ ബാപത് മാർഗിലെ കമല മിൽസ് കോമ്പൗണ്ടിലുള്ള ‘വൺ എബൗ പബി’ൽ രാത്രി 12.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി, പരിക്കേറ്റ 35 പേരെ ആശുപത്രിയിലെത്തിച്ചു. ഇവരിൽ 14 പേര് മരിച്ചു. മറ്റു 21 പേർക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.പബിന്റെ നടത്തിപ്പുകാരായ ഹൃതേഷ് സാങ്‌വി, ജിഗാർ സാങ്‌വി, അഭ് ജിത് മങ്ക എന്നിവരെ അറസ്റ്റ് ചെയ് ത്, ക്രിമിനൽ ചട്ടം 304 (മനഃപൂർവമല്ലാത്ത നരഹത്യ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.ര​ണ്ടു മ​ണി​ക്കൂ​ർ എ​ടു​ത്താ​ണ് അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​ച്ച​ത്.  മാ​ധ്യ​മ ഓ​ഫീ​സു​ക​ളും ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നുനിരവധി പേരുടെ മരണത്തിൽ കലാശിച്ച ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഃഖം രേഖപ്പെടുത്തി.

Related News