Loading ...

Home National

ബെംഗളൂരുവില്‍ അ‍ഞ്ചു നില കെട്ടിടം തകര്‍ന്നു: രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ കെട്ടിടം

ബെംഗളൂരു :ബെംഗളൂരുവില്‍വീണ്ടും കെട്ടിടം തകര്‍ന്നു. ബാനസവാടിക്കു സമീപം കസ്തൂരിനഗര്‍ ഡോക്ടേഴ്സ് ലേഔട്ടില്‍ ഇന്നലെ അ‍ഞ്ചു നില അപ്പാര്‍ട്മെന്റ് കെട്ടിടം തകര്‍ന്നതോടെ നിര്‍മാണരംഗത്തെ പാളിച്ചകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. കെട്ടിടം തകരും മുന്‍പ് താമസക്കാരെ ഒഴിപ്പിച്ചതിനാലാണ് ആളപായം ഒഴിവായത്. നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്. ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തില്‍ പൊട്ടലുകള്‍ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെയാണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നത്. വെറും 5-6 വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടത്തില്‍ 8 ഫ്ലാറ്റുകളാണുള്ളത്. ഇതില്‍ 3 കുടുംബങ്ങള്‍ മാത്രമേ താമസിച്ചിരുന്നുള്ളൂ.

Related News