Loading ...

Home Kerala

ഇന്ധനവില വീണ്ടും മേലോട്ട്... പെട്രോളിന് പിന്നാലെ ഡീസലും നൂറിലേയ്ക്ക്

ന്യൂഡല്‍ഹി: ആവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലേയ്ക്ക് ഉള്‍പ്പെടെ വഴിവെച്ച്‌ രാജ്യത്ത് ഇന്ധനവില ഏഴാം ദിവസവും വര്‍ധിപ്പിച്ചു. ഡീസല്‍ ഒരു ലിറ്ററിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്.പെട്രോളിന് പിന്നാലെ ഡീസലും നൂറിലേയ്ക്ക് ഏത്തപ്പെടുകയാണ്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 103.85 രൂപയും ഡീസലിന് 97.27 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ 105.78ഉം ഡീസലിന് 99.08ഉം കോഴിക്കോട് പെട്രോളിന് 104.17ഉം ഡീസലിന് 97.41ഉം രൂപയാണ് നിരക്ക്.
ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും വ്യാഴാഴ്ച പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും എണ്ണകമ്ബനികള്‍ വില വര്‍ധിപ്പിച്ചിരുന്നു.

Related News