Loading ...

Home Kerala

നിയമസഭ കൈയാങ്കളി കേസ്; വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടത് നേതാക്കള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി ബുധനാഴ്ചത്തേക്ക്​ മാറ്റി. വ്യാഴാഴ്ച​ കോടതി അവധിയായതിനാലാണ് വിധി പ്രസ്‌താവന മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

വാച്ച്‌ ആന്‍ഡ് വാര്‍ഡ് വേഷത്തില്‍ എത്തിയ പൊലീസുകാരാണ്​ ആക്രമണം നടത്തിയത് പ്രതികള്‍ ഇത് പ്രതിരോധിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്‍തത്, മാത്രവുമല്ല സഭയില്‍ പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയത് എന്നാണ് പ്രതികളുടെ വിടുതല്‍ ഹരജിയിലെ പ്രധാന വാദം.

എന്നാല്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ വാങ്ങിയ ഉപകാരങ്ങള്‍ നശിപ്പിക്കുവാന്‍ ഒരു എം.എല്‍.എക്കും അധികാരമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിഭാഗത്തിന് മറുപടി നല്‍കിയിരുന്നു. മന്ത്രി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, എം.എല്‍.എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2015 മാര്‍ച്ച്‌ 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്


Related News