Loading ...

Home National

ശ്രീനഗറില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണം; പ്രിന്‍സിപ്പലും അധ്യാപകനും വെടിയേറ്റു മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ പ്രിന്‍സിപ്പലും അധ്യാപകനും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ശ്രീനഗറിലൂം ബന്ദിപോറയിലും അജ്ഞാതര്‍ നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ സഫ കദല്‍ മേഖലയിലുള്ള സ്‌കൂളിലാണ് രാവിലെ 11.15 ഓടെ വെടിവയ്പ് നടന്നത്. പ്രിന്‍സിപ്പല്‍ സതീന്ദര്‍ കൗര്‍, അധ്യാപകന്‍ ദീപക് ചന്ദ് എന്നിവരാണ് മരിച്ചത്. അലോചിബാഗ് സ്വദേശിയാണ് പ്രിന്‍സിപ്പല്‍. ജമ്മു സ്വദേശിയാണ് ദീപക് ചന്ദ്. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവമരയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 'നിരപരാധികളായ ഗ്രാമീണരെര ലക്ഷ്യമിടുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ജമ്മു കശ്മീര്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ജനങ്ങളില്‍ ഭീതി പരത്താനുമാണ് ഭീകരര്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അജ്ഞാത ഭീകരരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള പാകിസ്താനികളുടെ പ്രേരണയാലാണ് ഈ ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Related News