Loading ...

Home Education

'കീം' ഫലം പ്രഖ്യാപിച്ചു; 47,629 പേര്‍ റാങ്ക് പട്ടികയില്‍

തിരുവനന്തപുരം: കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 51031 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. 47,629 പേര്‍ പട്ടികയില്‍ ഇടം നേടി. ഫായിസ് ഹാഷീം (വടക്കാഞ്ചേരി), ഹരിശങ്കര്‍ (കോട്ടയം) എന്നിവരാണ് ഒന്നും രണ്ടും റാങ്ക് കൊല്ലം സ്വദേശി നയന്‍ കിഷോര്‍ മൂന്നാം റാങ്കും മലപ്പപുറം സ്വദേശി കെ.സഹല്‍ നാലാം റാങ്കും നേടിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഫലം പ്രഖ്യാപനത്തില്‍ അറിയിച്ചു. 73,977 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. പരീക്ഷാഫലം cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്‍ജിനീയറിംഗില്‍ ആദ്യ നൂറുപേരില്‍ 78 പേരും ആണ്‍കുട്ടികളാണ്. ഒന്നാം റാങ്ക് നേടിയ ഫായിസ് ഹാഷിമിനെ മന്ത്രി ആര്‍.ബിന്ദു ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. ഫാര്‍മസിയില്‍ ഫാരിസ് അബ്ദുള്‍ നാസന്‍ കല്ലയില്‍ ഒന്നാം റാങ്കും തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ തേജസ് തോമസ്, അമ്ബിളി, ആദിനാഥ് ചന്ദ്ര എന്നിങ്ങനെയാണ് റാങ്ക് ജേതാക്കള്‍. എന്‍ജിനീയറിംഗില്‍ ആദ്യ 500 റാങ്കില്‍ 2112 പേരും കേരള ഹയര്‍ സെക്കണ്ടറിയില്‍ പാസായി യോഗ്യത നേടിയവരാണ്. ഒക്‌ടോബര്‍ 11നാണ് ആദ്യ അലോട്ട്‌മെന്റ്. ഒക്‌ടോബര്‍ 25നകം പ്രവേശനം പൂര്‍ത്തിയാക്കും.

Related News