Loading ...

Home National

പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍; 30 മണിക്കൂര്‍ കസ്റ്റഡിക്കൊടുവില്‍ എഫ്‌ഐആര്‍

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു, നിരോധനാജ്ഞ ലംഘിച്ചു എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ്‌ യുപി പൊലീസിന്റെ എഫ്‌ഐആറ്.30 മണിക്കൂര്‍ കസ്റ്റഡിയില്‍വെച്ച ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്‌. പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. പ്രിയങ്കയെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്‌. എന്നാല്‍ അറസ്റ്റ് പ്രിയങ്കാ ഗാന്ധിയുടെ ഓഫീസ് സ്ഥരീകരിച്ചിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അറസ്റ്റ് സംബന്ധിച്ച്‌ അറിയിപ്പ് ഒന്നും ഉണ്ടായിട്ടില്ലെന്ന് അവരുടെ ഓഫീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ നേതാക്കളെ ലഖിംപൂരിലേക്ക് കടത്തിവിടില്ലെന്നുറപ്പിച്ചാണ് യുപി പൊലീസിന്റെ നീക്കങ്ങള്‍. എന്തന്നാല്‍ എഫ്‌ഐആര്‍ ഇല്ലാതെയാണ് 28 മണിക്കൂറോളം തന്നെ തടവില്‍വെച്ചതെന്ന് നേരത്തെ പ്രിയങ്കാ ഗാന്ധി ആരോപിച്ചിരുന്നു.

Related News