Loading ...

Home Business

എന്താണ് ബിറ്റ്‌കോയിന്‍? അറിയാം ചിലത്

ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്‌കോയിന്‍.ഇത് ലോഹ നിര്‍മ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല.കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ കോഡാണ്.ഇതില്‍ എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇവയെ ‘ക്രിപ്‌റ്റോ കറന്‍സി’ എന്നും പറയുന്നുണ്ട്.
സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്.അതായത് ഇടനിലക്കാരോ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയും.സന്തോഷ് നകമോട്ടോയാണ് 2008 ല്‍ ബിറ്റ്‌കോയിന്‍ അവതരിപ്പിച്ചത്. ക്രെയ്ഗ് റൈറ്റാണ് ബിറ്റ്‌കോയിന്റെ അവകാശവുമായി രംഗത്തുള്ളത്.
ക്രിപ്‌റ്റോ കറന്‍സി എന്നാല്‍ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയില്‍ പ്രവര്‍ത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകള്‍ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പ വരുത്താനും ക്രിപ്‌റ്റോഗ്രാഫിക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ഇതിലുടെ തന്നെ പുതിയ നാണയങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.ബിറ്റ്‌കോയിന്റെ നേട്ടം2.10 കോടി ബിറ്റ്‌കോയിനുകളാണ് ആദ്യം സൃഷ്ടിച്ചത്. സാധാരണ കറന്‍സികളുടെ മൂല്യം എപ്പോള്‍ വേണമെങ്കിലും ഇടിയാന്‍ സാധ്യതയുള്ളപ്പോള്‍ ബിറ്റ്‌കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറന്‍സി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാന്‍ കേന്ദ്രബാങ്കുകള്‍ക്കു സാധിക്കും.പ്രതിസന്ധിഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും ലഹരി വില്‍പ്പന, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ബിറ്റ്‌കോയിന്‍ സഹായകമാകും എന്ന ആശങ്കയുണ്ട്്.കേന്ദ്രബാങ്കുകള്‍,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ബിറ്റ്‌കോയിനെ പിന്തുണച്ചിരുന്നില്ല.കേന്ദ്രബാങ്കുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബിറ്റ്‌കോയിന്റെ വളര്‍ച്ചയ്ക്കു വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറില്‍ നിന്ന് പകുതിയായി കുറഞ്ഞു.ബീറ്റ് കോയിനുകള്‍ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈല്‍ ഫോണിലോ, ശേഖരിച്ച് വയ്ക്കാം.ഇതുപയോഗിച്ച് പ്രത്യേക രീതിയില്‍ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറന്‍സി പോലെ ഉപയോഗിക്കാവുന്നതല്ല

Related News