Loading ...

Home National

രാ​ജ്യം ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍; വി​ക​സ​ന നേ​ട്ട​ങ്ങ​ളു​മാ​യി മോ​ദി ല​ക്നോ​വി​ല്‍

ല​ക്നോ: ല​ഖിം​പു​ര്‍ അ​തി​ക്ര​മ​ത്തി​ല്‍ രാ​ജ്യ​ത്ത് ക​ര്‍​ഷ​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ല​ക്നോ​വി​ല്‍. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന നേ‌​ട്ട​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​യ​ത്.

ഒ​ക്ടോ​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ ഏ​ഴു വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഈ ​പ്ര​ദ​ര്‍​ശ​നം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ നേ​ട്ട​ങ്ങ​ളും ന​ഗ​ര വി​ക​സ​ന ദൗ​ത്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, കേ​ന്ദ്ര ഭ​വ​ന, ന​ഗ​ര​കാ​ര്യ മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി, ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി​ബെ​ന്‍ പ​ട്ടേ​ല്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം, ക​ര്‍​ഷ​ക സ​മ​രം ക​ത്തി​ക്ക​യ​റു​ന്ന​തി​നി​ടെ മോ​ദി​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. രൂ​ക്ഷ​വി​മ​ര്‍​ശ​ന​മാ​ണ് പ്ര​തി​പ​ക്ഷം ഉ​ള്‍​പ്പ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ​യും യോ​ഗി സ​ര്‍​ക്കാ​രി​നെ​തി​രെ​യും ഉ​ന്ന​യി​ക്കു​ന്ന​ത്.

Related News