Loading ...

Home National

ഡ​ല്‍​ഹി​യി​ല്‍ യു​വ​തി​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ യു​വ​തി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. ദ്വാ​ര​ക​യി​ലാ​ണ് സം​ഭ​വം. വി​ഭ(30)​എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഓ​ടി​ര​ക്ഷ​പെ​ട്ട പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

വി​ഭ ഭ​ര്‍​ത്താ​വി​നൊ​പ്പം പ​ച്ച​ക്ക​റി ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​വി​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ ദീ​പ​ക് ഇ​വ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​യാ​ളോ​ട് പോ​കാ​ന്‍ ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​നു ത​യാ​റാ​കാ​തി​രു​ന്ന ദീ​പ​ക് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് യു​വ​തി​യു​ടെ ക​ഴു​ത്ത് മു​റി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി​സി​ടി​വി​യി​ല്‍ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു.

വി​ഭ​യെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നെ അക്രമാസക്തരായ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

Related News