Loading ...

Home National

ഞാ​ന്‍ അ​ക​ത്തും, മ​ന്ത്രി​യു​ടെ മ​ക​ന്‍ പു​റ​ത്തും; യു​പി പോ​ലീ​സി​നെ​തി​രേ പ്രി​യ​ങ്ക

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ണ്ടി ശ​ബ്ദ​മു​യ​ര്‍​ത്തി​യ​വ​ര്‍ അ​ക​ത്തും, മ​ന്ത്രി​യു​ടെ മ​ക​ന്‍ പു​റ​ത്തു​മെ​ന്നാ​ണ് പ്രിയങ്ക​യു​ടെ വി​മ​ര്‍​ശ​നം.നി​ങ്ങ​ള്‍​ക്ക് ഞ​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍, കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി​യ മ​ന്ത്രി​യു​ടെ മ​ക​നെ എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ന്ന് പ്രി​യ​ങ്ക ചോ​ദി​ക്കു​ന്നു. സീ​താ​പു​രി​ലെ ഗ​സ്റ്റ് ഹൗ​സി​ല്‍​നി​ന്നാ​ണ് പ്രി​യ​ങ്ക മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​ത്.

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ​ത്തി​നെ പൂ​ര്‍‌​ണ​മാ​യും ത​ക​ര്‍​ത്ത​താ​യും പ്രി​യ​ങ്ക വി​മ​ര്‍​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ല​ഖിം​പു​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ പ്രി​യ​ങ്ക​യെ യു​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related News