Loading ...

Home National

കരുത്തുകൂട്ടി ഇന്ത്യ; കെ9-വജ്ര ഗണ്ണിന്‍റെ ആദ്യ റെജിമെന്‍റ് ലഡാക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കെ9-വജ്ര ഗണ്ണിന്‍റെ ആദ്യ റെജിമെന്‍റ് ലഡാക്ക് സെക്ടറില്‍ വിന്യസിച്ച്‌ കരസേന. ചൈനയുടെ അതിര്‍ത്തി പങ്കിടുന്ന യഥാര്‍ഥ നിയന്ത്രണരേഖയിലാണ് കെ9-വജ്ര ഹെവി പീരങ്കി വിന്യസിച്ചത്.

വജ്ര ടണ്ണിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം രണ്ടോ മൂന്നോ റെജിമെന്‍റുകള്‍ കൂടി ഹൈ ആള്‍ട്ടിറ്റ്യൂഡ് യുദ്ധ മേഖലയില്‍ വിന്യസിക്കാനാണ് കരസേന തീരുമാനം. 38 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള കെ9-വജ്ര ഗണ്‍ ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ ആയുധ നിര്‍മാണ ഫാക്ടറിയാണ് നിര്‍മ്മിച്ചത്.വജ്ര ഗണ്‍ നിര്‍മിക്കാനായി 4500 കോടി രൂപയുടെ കരാറാണ് കേന്ദ്ര സര്‍ക്കാര്‍ ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ കമ്പനിയുമായി ഒപ്പുവെച്ചത്. ദക്ഷിണ കൊറിയന്‍ കമ്പനിയുമായി സഹകരിച്ച്‌ മുംബൈ ആസ്ഥാനമായുള്ള ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ നിര്‍മിച്ച 100 ഗണ്ണുകളില്‍ 50 എണ്ണം സൈന്യത്തിന് കൈമാറിയിരുന്നു.

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്സ് തോക്ക് അഴിമതി ആരോപണത്തിന് ശേഷം 1986 മുതല്‍ കരസേന പുതിയ ഹെവി പീരങ്കികള്‍ ഉപയോഗിച്ചിരുന്നില്ല. ദക്ഷിണ കൊറിയയില്‍ നിന്നുള്ള കെ-9 തണ്ടര്‍ ഗണ്ണിറിന്‍റെ ഇന്ത്യന്‍ പതിപ്പാണ് കെ-9 വജ്ര ഗണ്‍.

Related News