Loading ...

Home Kerala

കോവിഡ് മരണ നഷ്ടപരിഹാരത്തിന് അപേക്ഷ 10 മുതല്‍

തിരുവനന്തപുരം: കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതര്‍ക്കു നഷ്ടപരിഹാരത്തിന് ഈ മാസം 10 മുതല്‍ അപേക്ഷിക്കാം. നിലവില്‍ സര്‍ക്കാരിന്റെ മരണപ്പട്ടികയില്‍ ഉള്‍പ്പെടാത്തവരെ ചേര്‍ക്കുന്നതിനുള്ള അപേക്ഷയും 10 മുതല്‍ സ്വീകരിക്കും. നഷ്ടപരിഹാരത്തിന് ഇ-ഹെല്‍ത്ത് ഡെത്ത് ഇന്‍ഫര്‍മേഷന്‍ വെബ്‌സൈറ്റ് (https://covid19.kerala.gov.in/deathinfo/) വഴിയാണ് അപേക്ഷിക്കേണ്ടത്. മരിച്ചവരുടെ പേരുവിവരം ഈ സൈറ്റില്‍ ലഭിക്കും. ഇതില്‍ ഉള്‍പ്പെടാത്തവരുടെ ബന്ധുക്കള്‍ക്ക് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പുതിയ രീതിയിലുള്ള മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും അപേക്ഷിക്കാം. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആരോഗ്യ വിദഗ്ധര്‍ തുടങ്ങിയവരായിരിക്കും മരണനിര്‍ണയ സമിതിയിലെ അംഗങ്ങള്‍. സംസ്ഥാനത്തു കോവിഡ് മരണനിര്‍ണയത്തിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. എല്ലാ ജില്ലകളിലും കോവിഡ് മരണ നിര്‍ണയ സമിതി (സിഡിഎസി) രൂപീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Related News