Loading ...

Home Education

ഒരു പുതിയ റെക്കോർഡ്: 25 വര്‍ഷമായി സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞ് ജനിച്ചു

25 വര്‍ഷം ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് പെണ്‍കുഞ്ഞ് പിറന്നു. 1992 ഒക്ടോബർ 14 ന് ശീതികരിച്ച് വച്ച ഭ്രൂണത്തിന് ഏതാണ്ട് അമ്മയുടെ തന്നെ പ്രായം വരും.ഇത് ആദ്യമായാണ് ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞ് ജനിക്കുന്നത്. യുഎസിലെ കിഴക്കന്‍ ടെന്നിസിയിലായിരുന്നു സംഭവം. കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുപത്തിയാറുകാരിയായ ടിന ഗിബ്‌സണ്‍ ഭ്രൂണം സ്വീകരിക്കുന്നത്. ടിനയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികിത്സയിലൂടെ ഭ്രൂണം നിക്ഷേപിക്കുകയായിരുന്നു.ടിന-ബഞ്ചമിന്‍ ഗിബ്‌സണ്‍ ദമ്പതികള്‍ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ഐവിഎഫ് ചികിത്സയ്ക്കു വിധേയരായത്. നവംബര്‍ 25 ന് എമ്മയ്ക്ക് ടിന ജന്മം നല്‍കി. ഐവിഎഫ് ചികിത്സ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍ നിന്നും കുട്ടി പിറക്കുന്നത്. ഭ്രൂണം ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എന്നെ സ്‌നേഹിക്കുന്ന ആരുടെയെങ്കിലും ആകാം എന്നാണ് ടിന പറയുന്നത്.ഏഴു വര്‍ഷം മുമ്പാണ് ടിനയും ബെഞ്ചമിനും വിവാഹിതരായത്. കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ ഭ്രൂണം ദത്തെടുത്ത് സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് മാസികകളിലുടെ അറിയുകയും ഫെര്‍ട്ടിലിറ്റി സെന്ററിനെ സമീപിക്കുകയുമായിരുന്നു. എംബ്രിയോ ഡൊണേഷന്‍ സെന്ററിലെ അധികൃതര്‍ ഏറ്റവും പ്രായമേറിയ ഭ്രൂണത്തെകുറിച്ച് അറിയിച്ചപ്പോള്‍ സ്വീകരിക്കാന്‍ ടിന തയാറാവുകയായിരുന്നു. കുഞ്ഞ് എമ്മ ആരോഗ്യവതിയാണെന്നും ആറു പൗണ്ടിലേറെ തൂക്കമുണ്ടെന്നും ടിന പറയുന്നു. ഏറ്റവും കാലം സൂക്ഷിച്ച ഭ്രൂണത്തിലൂടെ അമ്മയാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ടിന.

Related News