Loading ...

Home Kerala

കളക്ടര്‍മാരില്‍ വനിതാഭൂരിപക്ഷം; റവന്യൂ മന്ത്രിയുടെ യോഗത്തില്‍ 9 വനിതാ കളക്ടര്‍മാരും ഒത്തുകൂടി

തിരുവനന്തപുരം: റവന്യൂ മന്ത്രി വിളിച്ചു ചേര്‍ത്ത കളക്ടര്‍മാരും യോഗത്തില്‍ സ്ത്രീഭൂരിപക്ഷം കൗതുകമായി.ഈ മാസം ആദ്യം പുതിയ കളക്ടര്‍മാരെ വീണ്ടും മാറ്റി നിയമിച്ചതിലൂടെ ഒന്‍പത് ജില്ലകളില്‍ വനിതാ കളക്ടര്‍മാരെത്തി. സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒന്‍പതുപേരും സ്ത്രീകളാണ്.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ യോഗത്തിന് എത്തിയവരില്‍ കളക്ടര്‍മരില്‍ നവജ്യോത് ഖോസ (തിരുവനന്തപുരം ),അഫ്‌സാന പ്രവീണ്‍ (കൊല്ലം ),ഡോ.ദിവ്യ എസ്.അയ്യര്‍ (പത്തനംതിട്ട ),പി .കെ ജയശ്രീ (കോട്ടയം ),ഷീബ ജോര്‍ജ് (ഇടുക്കി ),ഹരിത വി.കുമാര്‍ (തൃശൂര്‍ ),മൃണ്‍മയി ജോഷി (പാലക്കാട് ),എ.ഗീത (വയനാട് ),ഭണ്ഡാരി സവാഗത് രണ്‍ബീര്‍ചന്ദ് (കാസര്‍ഗോഡ് )എന്നിവര്‍ പങ്കെടുത്തു.

Related News