Loading ...

Home Kerala

സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ശനിയാഴ്ച; പകുതി സീറ്റില്‍ അനുമതി നല്‍കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം ഉടന്‍.പകുതി സീറ്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രവേശന അനുമതി നല്‍കിയേക്കും. എന്നാല്‍ എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകനയോഗം ശനിയാഴ്ചയാണ് നടക്കുക.ഈ യോഗത്തില്‍ തിയറ്റര്‍ തുറക്കുന്നില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.അന്‍പത് ശതമാനം സീറ്റില്‍ പ്രവേശനത്തിനാണ് ശ്രമം. അതേസമയം ഹോട്ടലുകള്‍ തുറന്നപോലെ എ സി ഉപയോഗിക്കാതെ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. അതുകൊണ്ടുതന്നെ മാസ്ക് , ശാരീരികാകലം ഉള്‍പ്പെടെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കാമെന്നാണ് സിനിമ പ്രവര്‍ത്തകര്‍ പറയുന്നത്. ജനുവരിയില്‍ തുറന്നപ്പോള്‍ പ്രോട്ടോക്കോള്‍ കൃത്യമായി പലിച്ചതടക്കം ഉന്നയിച്ചാണ് തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാര്‍ തീരുമാനം കാക്കുന്നത്.

Related News