Loading ...

Home Kerala

ആ​ല​പ്പു​ഴ​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യെ ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

കൊ​ല്ലം: ആ​ല​പ്പു​ഴ​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യെ ആ​ക്ര​മി​ച്ച്‌ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. ക​ട​യ്ക്കാ​വൂ​ര്‍ സ്വ​ദേ​ശി റോ​ക്കി റോ​യ്, ക​ഠി​നം​കു​ളം സ്വ​ദേ​ശി നി​ശാ​ന്ത് എ​ന്നി​വ​രെ​യാ​ണ് കൊ​ല്ല​ത്തു​നി​ന്നും പി​ടി​കൂ​ടി​യ​ത്.

സം​ഭ​വം ന​ട​ന്ന ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ്. കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു​മ​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യെ തൃ​ക്കു​ന്ന​പ്പു​ഴ​യി​ല്‍വച്ച്‌ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ള്‍ സ്ഥി​രം മാ​ല മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മിച്ചത്. പ്ര​തി​ക​ള്‍​ക്കാ​യി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു.

Related News